കുവൈറ്റ് ദേശീയ ദിനം; അവധി ദിനങ്ങള് പ്രഖ്യാപിച്ചു

വാരാന്ത്യ അവധിദിനങ്ങളും കൂട്ടി നാല് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.

dot image

കുവൈറ്റ് സിറ്റി: രാജ്യത്തെ ദേശീയ ദിനം. വിമോചന ദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ്. ഫെബ്രുവരി 25(ഞായർ), 26 (തിങ്കൾ) എന്നീ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധിയാണ് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിദിനങ്ങളും കൂട്ടി നാല് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.

മന്ത്രാലയങ്ങൾ, ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സര്ക്കാര് സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് സുപ്രധാന ദേശീയ സംഭവങ്ങളെ അനുസ്മരിക്കുന്ന ആഘോഷങ്ങളില് പങ്കെടുക്കാന് അവസരം ലഭിക്കും.

ഹൃദയാഘാതം;പാലക്കാട് സ്വദേശി ഒമാനില് നിര്യാതയായി

ഫെബ്രുവരി 27 ചൊവ്വാഴ്ച ജോലികൾ പുനരാരംഭിക്കും. എല്ലാ ജീവനക്കാര്ക്കും ദേശീയദിനാഘോഷങ്ങളില് പങ്കുചേരാനുള്ള അവസരമൊരുക്കുന്നതിനാണ് രണ്ട് ദിവസം ഔദ്യോഗിക അവധി നല്കുന്നതെന്നും ഔദ്യോഗിക അറിയിപ്പില് വ്യക്തമാക്കി.

dot image
To advertise here,contact us
dot image