
റിയാദ്: മലേഷ്യയിൽ വെച്ച് നടന്ന മിസ് ആൻഡ് മിസിസ് ഗ്ലോബൽ ഏഷ്യൻ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് സൗദി സുന്ദരി റൂമി അൽ ഖഹ്താനി. മിസ് ഏഷ്യൻ മത്സരത്തിൽ പങ്കെടുക്കുന്ന, സൗദിയില് നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് റൂമി അൽ ഖഹ്താനി. സൗദിയുടെ ചരിത്രത്തിൽ ആദ്യത്തേതുമാണ് ഫാഷൻ ലോകത്തേക്കുളള റൂമിയുടെ യാത്ര.
മിസ് ആൻഡ് മിസിസ് ഗ്ലോബൽ ഏഷ്യൻ സൗന്ദര്യ മത്സരത്തിന്റെ രണ്ടാം പതിപ്പിലാണ് റൂമി മത്സരിച്ചത്. സ്ത്രീകളോടും വസ്ത്രങ്ങളോടുമുളള യാഥാസ്ഥിതിക സമീപനത്തിനാണ് റൂമിയുടെ പ്രാതിനിധ്യത്തിലൂടെ മാറ്റം വരുന്നത്. ഇത് ഫാഷൻ ലോകത്തേക്ക് എത്താൻ ആഗ്രഹിക്കുന്ന നിരവധി സൗദി യുവതികൾക്ക് പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ. ആഗോള വേദിയിൽ സൗദി അറേബ്യയുടെ സംസ്കാരത്തെ പ്രതിനിധീകരിക്കുക എന്നതായിരുന്നു ഏഷ്യൻ സ്ത്രീകളുടെ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നതിലേക്ക് റൂമിയെ നയിച്ചത്.
ആദ്യ മദ്യഷോപ്പ് തുറക്കാൻ സൗദി അറേബ്യ; റിപ്പോർട്ട്മത്സരത്തിൽ മിസിസ് ഗ്ലോബൽ എഷ്യൻ കിരീടം 2024 ഫിലിപ്പീൻസിൽ നിന്നുളള ഡയാൻ ഷെയ്ൻ മാഗ് അബോയ് നേടി. കഴിഞ്ഞ വർഷം കിരീടം നേടിയ ബോർണിയൻ മോഡൽ കിമി ടോമസ് ആണ് ഡയാൻ ഷെയ്ൻ മാഗ് അബോയ്ക്ക് കിരീടം സമ്മാനിച്ചത്.