മെഡിക്കൽ തട്ടിപ്പ് നടത്തുന്നവർക്ക് പത്ത് മില്യൺ റിയാൽ പിഴ; മുന്നറിയിപ്പുമായി സൗദി

രാജ്യത്തെ നിയമപ്രകാരം വ്യാജ മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയും നിർമ്മാണവും വിതരണവും നിരോധിച്ചിട്ടുളളതും കുറ്റകരവുമാണ്

dot image

റിയാദ്: മെഡിക്കൽ തട്ടിപ്പും വ്യാജ മെഡിക്കൽ ഉപകരണങ്ങളുടെ ഇടപാടിനുമെതിരെ കർശന ശിക്ഷകൾ ഏർപ്പെടുത്തി സൗദി അറേബ്യ. വ്യാജ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം പത്ത് വർഷം വരെ തടവും പരമാവധി പത്ത് ദശലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്. സൗദി പബ്ലിക് പ്രോസിക്യൂട്ടർമാർ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകി.

രാജ്യത്തെ നിയമപ്രകാരം വ്യാജ മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയും നിർമ്മാണവും വിതരണവും നിരോധിച്ചിട്ടുളളതും കുറ്റകരവുമാണ്. വെറ്റിനറി ചികിത്സയുമായി ബന്ധപ്പെട്ട വ്യാജ ഔഷധ നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറിൽ സൗദി കോടതി ഒരു അറബ് പ്രവാസിയെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

dot image
To advertise here,contact us
dot image