
കുവൈറ്റ് സിറ്റി: വിദേശ ചികിത്സയ്ക്കായി അനുവദിച്ച സർക്കാർ പണം അപഹരിച്ച കേസിൽ പ്രവാസിക്ക് പത്ത് വർഷം തടവ് ശിക്ഷയും പിഴയും വിധിച്ച് കുവൈറ്റ് കോടതി. ഈജിപ്റ്റ് പൗരനാണ് കുറ്റം കൃത്യത്തിന് ശിക്ഷിക്കപ്പെട്ടത്. കേസിൽ 60 ലക്ഷം ദിനാർ പഴയായി അടയ്ക്കണമെന്നാണ് കുവൈറ്റ് കോടതിയുടെ ഉത്തരവ്.
1,942 രോഗികളുമായി ബന്ധപ്പെട്ട വ്യാജ ചികിത്സാ ബില്ലുകൾ ഉണ്ടാക്കി 67 ലക്ഷം ദിനാര് തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. തട്ടിപ്പിന് കൂട്ടുനിന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന് ഏഴു വര്ഷം തടവും മൂന്നു ലക്ഷം ദിനാര് പിഴയും ശിക്ഷയായി കോടതി വിധിച്ചു. തട്ടിപ്പിനായി കൂട്ടുനിന്ന ആരോഗ്യ പ്രവർത്തകൻ 70,000 ദിർഹം വിലയുള്ള കെട്ടിടവും 44,000 ദിനാറിൻ്റെ യാത്ര ടിക്കറ്റും വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് വ്യാപകമാകുന്ന അഴിമതികൾക്കെതിരെ നിയമം ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ അഴിമതിക്കേസില് പിടിക്കപ്പെട്ട മുന് മന്ത്രിയ്ക്കും ഉന്നത ഉദ്യോഗസ്ഥര്ക്കും ഏഴുവര്ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. കുവൈറ്റ് ടീച്ചേഴ്സ് അസോസിയേഷനിൽ ഫിനാൻഷ്യൽ മാനേജരായി ജോലി ചെയ്തിരുന്ന ഈജിപ്റ്റ് പൗരൻ പണം തട്ടിയ കേസിൽ ഒക്ടോബറിൽ കുവൈറ്റ് കോടതി 15 വർഷം തടവിന് ശിക്ഷിക്കുകയും 10 ലക്ഷം ദിനാർ പിഴ ചുമത്തുകയും ചെയ്തു.