ഇസ്രയേല്-ഹമാസ് ആക്രമണം; പലസ്തീനിൽ പരിക്കേറ്റ കുട്ടികളും ക്യാൻസർ രോഗികളുമായുള്ള സംഘം യുഎഇയിലെത്തി

ഗാസയില് പരിക്കേറ്റ 1000കുട്ടികളും 1000 അര്ബുദ രോഗികള്ക്കും ചികിത്സ ല്യമാക്കുക എന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്റെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി

dot image

അബുദബി: ഇസ്രയേല്-ഹമാസ് ആക്രമണത്തില് പലസ്തീനിൽ പരിക്കേറ്റ കുട്ടികളും ക്യാൻസർ രോഗികളും അടങ്ങുന്ന ഒരു സംഘം യുഎഇയിലെത്തി. പരിക്കേറ്റ് ചികിത്സയ്ക്കായി യുഎഇയിലെത്തുന്ന എട്ടാമത്തെ ബാച്ചാണിത്. ഗാസയില് പരിക്കേറ്റ 1000കുട്ടികളും 1000 അര്ബുദ രോഗികള്ക്കും ചികിത്സ ല്യമാക്കുക എന്ന പദ്ധതി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാൻ പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സംഘം ചികിത്സയ്ക്കായി യുഎഇയിലെത്തിയത്.

യുഎഇയിലെത്തിയ സംഘത്തെ അബുദബിയിലെ വിവിധ ആശുപത്രികളില് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ള 28 രോഗികളും അവരോടൊപ്പമുള്ള 35 കുടുംബങ്ങളുമാണ് അബുദബിയിലെത്തിയിരിക്കുന്നത്. 2023 നവംബറിലാണ് പലസ്തീനിലെ ജനതകളെസഹായിക്കുന്നതിനായി 'ഗാലന്റ് നൈറ്റ് 3' എന്ന പദ്ധതി ഷെയ്ഖ് സായിദ് അല് നഹ്യാന് പ്രഖ്യാപിച്ചത്.

'കുടുംബ പശ്ചാത്തലം കുറ്റകൃത്യ സാധ്യതയില്ലാത്തത്'; ലഹരിമരുന്ന് കേസില് യുവതിയെ വിട്ടയച്ച് കോടതി

ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്നതിനെ തുടർന്ന് ഗാസ മുനമ്പിൽ യുഎഇ 150 കിടക്കകളുള്ള ഫീൽഡ് ആശുപത്രി സ്ഥാപിച്ചിരുന്നു. 100 ലധികം അടിയന്തര ഓപറേഷനുകളാണ് ഇതുവരെ നടന്നത്. ഗാലന്റ് നൈറ്റ്3 ഒപറേഷന്റെ കണക്കുകൾ പ്രകാരം ജനുവരി നാലുവരെ 395 ഫലസ്തീനിയൻ കുട്ടികളും അർബുദ ബാധിതരും യുഎഇയിലെത്തിയിട്ടുണ്ട്. കൂടാതെ പലസ്തീനിലെ ജനതകൾക്കായി യുഎഇ നിരന്തരം രംഗത്തുണ്ട്. ഗാസയിലെ നിവാസികൾക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിനായി പ്ലാന്റുകൾ യുഎഇ വിപുലീകരിച്ചിരുന്നു.

dot image
To advertise here,contact us
dot image