അവധിയ്ക്ക് നാട്ടിൽ പോയ പ്രവാസി ബൈക്കപകടത്തിൽ മരിച്ചു

റിയാദിൽ ജോലി ചെയ്യുകയായിരുന്ന ഷമീർ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്.

dot image

റിയാദ്: അവധിയ്ക്ക് നാട്ടിലേക്ക് പോയ പ്രവാസി ബൈക്കപകടത്തിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശി ഷമീർ (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരിച്ചത്. പത്ത് വർഷത്തോളമായി റിയാദിലുള്ള ഷമീർ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്.

വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടയിൽ ഷമീറിന്റെ ബൈക്കിന് പുറകിൽ മറ്റൊരു ബൈക്ക് വന്നിടിച്ചാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തു നിന്ന് ഷമീറിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തുടർ ചികിത്സക്കായി ഏറണാകുളം ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് ഷമീർ മരിച്ചത്.

ഇസ്രയേല്-ഹമാസ് ആക്രമണം; പലസ്തീനിൽ പരിക്കേറ്റ കുട്ടികളും ക്യാൻസർ രോഗികളുമായുള്ള സംഘം യുഎഇയിലെത്തി

പുതിയ വീട്ടിൽ താമസം തുടങ്ങുന്നതിനു വേണ്ടിയായിരുന്നു ഷമീർ നാട്ടിലേക്ക് മടങ്ങിയത്. തിരികെ റിയാദിലേക്ക് പോകാൻ തയ്യാറാകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഭാര്യ: റഹീന. പിതാവ്: ബഷീർ. മാതാവ്: സബൂറ. മക്കൾ: ആമിന,അമാൻ.

dot image
To advertise here,contact us
dot image