
ദുബായ്: ഇരട്ട സഹോദരൻ്റെ വേർപാട് അറിഞ്ഞ മലയാളിയായ പ്രവാസി യുവാവ് അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണ് മരിച്ചത്. നാട്ടിൽ താമസിക്കുന്ന തൻ്റെ ഇരട്ട സോഹദരൻ മരിച്ചതറിഞ്ഞ് മനംനൊന്താണ് പ്രവാസി മരിച്ചത്. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയാണ് സമൂഹമാധ്യമത്തിലൂടെ വിവരം പുറത്ത് അറിയിച്ചത്.
മരിച്ച പ്രവാസിയുടെ മൂത്ത സഹോദരനാണ് നാട്ടിൽ മരിച്ചത്. അപകടത്തെ തുടർന്നായിരുന്നു സഹോദരൻ മരിച്ചത്. വിവരം അറിഞ്ഞ് അധികം വൈകാതെ തന്നെ, പ്രവാസിയായ വ്യക്തിയും മരിച്ചു. മൃതദേഹം നടപടികൾ പൂർത്തീകരിച്ച ശേഷം നാട്ടിൽ എത്തിച്ചു. മരിച്ച മൂത്ത സഹോദരൻ്റെ അടുത്ത് തന്നെയാണ് പ്രവാസിയായ വ്യക്തിയുടെയും മൃതദേഹം അടക്കിയത്.
ഇസ്രയേല്-ഹമാസ് ആക്രമണം; പലസ്തീനിൽ പരിക്കേറ്റ കുട്ടികളും ക്യാൻസർ രോഗികളുമായുള്ള സംഘം യുഎഇയിലെത്തിഇരുസഹോദരന്മാരും വളരെ അടുപ്പത്തിലായിരുന്നു. ഇരുവരും ഇരട്ടകളെ തന്നെയാണ് വിവാഹം കഴിച്ചത്. സഹോദരൻ മരിച്ച വാർത്ത അറിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിലാണ് പ്രവാസി സഹോദരനും മരിച്ചതെന്നും അഷ്റഫ് താമരശ്ശേരി പറഞ്ഞു.