
മസ്ക്കറ്റ്: ഒമാനില് ഇന്ന് മുതല് ശനിയഴ്ച വരെ ന്യൂനമര്ദ്ദത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില് പറയുന്നു. ഒമാന് കടല് തീരം വരെ നീളുന്ന ഹജര് മലനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.
മഴക്കൊപ്പം ഇടിമിന്നലും ശക്തമാകും. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് സിവില് ഏവിയേഷന് അതോറിറ്റി നിര്ദേശിച്ചു. വാദികള് മുറിച്ച് കടക്കാന് ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്നിന്ന് വിട്ട് നില്ക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്കി. വാഹനം ഓടിക്കുന്നവര്ക്കും ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്.