
മസ്ക്കറ്റ്: വാഹനാപകടത്തില് ആലപ്പുഴ സ്വദേശി മരിച്ചു. ചേര്ത്തല അവലോകുന്ന് സൗത്ത് ആര്യാട്, വെളിയില് വീട്ടില് വിനോദ്കുമാര് ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് വിനോദ്കുമാര് ഒമാനില് എത്തിയത്. മൃതദേഹം മസ്ക്കറ്റ് റോയല് ഒമാന് പൊലീസ് മോര്ച്ചറിയില് സൂക്ഷിച്ചു. നടപടി ക്രമങ്ങള്ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.