
അബുദബി: യുഎഇയിലെ പ്രവാസികള്ക്കായി ഒരുക്കുന്ന അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിര്മ്മാണ പ്രവര്ത്തനങ്ങള് അവസാന ഘട്ടത്തിലേക്ക് കടന്നു. വെള്ള മാര്ബിളിലും ചെങ്കല് നിറത്തിലുള്ള മണല്ക്കല്ലുകളിലുമാണ് ക്ഷേത്രത്തിന്റെ നിര്മ്മാണം. അടുത്ത വര്ഷം ഫെബ്രുവരി 14ന് ക്ഷേത്രം തുറക്കും.
ആഗോള ഐക്യത്തിന്റെ പ്രതീകമായാണ് അബുദബിയിലെ 27 ഏക്കര് സ്ഥലത്ത് ഹിന്ദു ക്ഷേത്രം ഉയരുന്നത്. ക്ഷേത്രത്തിന്റെ നിര്മ്മാണം അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള് അത് ഒരു താമര പോലെ വിരിയുകയാണ്. ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്കാരങ്ങളുമെല്ലാം ഉള്ക്കൊള്ളിച്ചാണ് നിര്മ്മാണം.
രാമായണവും മഹാഭാരതവുമെല്ലാം പരാമര്ശിക്കുന്ന കൊത്തുപണികള്ക്കൊപ്പം അറബ് ചിഹ്നങ്ങളും ഉള്പ്പെടുത്തിയിരിക്കുന്നു. നൂറ് കണക്കിന് തൊഴിലാളികളാണ് ഒരേ സമയം ക്ഷേത്രത്തിന്റ നിര്മ്മാണത്തില് ഏര്പ്പെട്ടിരിക്കുന്നത്. അടുത്ത വര്ഷം ഫെബ്രുവരി 14ന് നടക്കുന്ന ക്ഷേത്ര സമര്പ്പണ ചടങ്ങുകള്ക്ക് മഹന്ത് സ്വാമി മഹാരാജ് നേതൃത്വം വഹിക്കും.
ക്ഷണിക്കപ്പെട്ടവര്ക്ക് മാത്രമായിരിക്കും അന്ന് പ്രവേശനം അനുവദിക്കുക. ഫെബ്രുവരി 18 മുതലായിരിക്കും എല്ലാ വിഭാഗം ജനങ്ങള്ക്കും ക്ഷേത്രത്തില് പ്രവേശനം അനുവദിക്കുക. ക്ഷേത്ര സമര്പ്പണ ചടങ്ങ് ഇന്ത്യന് മൂല്യങ്ങളുടെയും കലകളുടെയും യു.ഇ സംസ്കാരത്തിന്റെയും ഉത്സവമാക്കി മാറ്റുമെന്ന് ക്ഷേത്ര അധികൃതര് പറഞ്ഞു.