
അബുദാബി: മലയാളി യുവ ഡോക്ടർ ദുബായിൽ നിര്യാതനായി. തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഡോ. അൻസിൽ(35) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
അൽഐനിലെ ഒരു ആയുർവേദ ക്ലിനിക്കിൽ ജോലി ചെയ്തുവരികയായിരുന്നു അൻസിൽ. മൃതദേഹം നാട്ടിലെത്തിക്കും. മാടവന പടിഞ്ഞാറേ മുഹയുദ്ദീൻപള്ളി ഖബർസ്ഥാനിലാണ് ഖബറടക്കം. പിതാവ് എറമംഗലത്ത് അബൂബക്കർ ഹൈദ്രോസ്, മാതാവ് രഹന ബീഗം, ഭാര്യ ഡോ. സഈദ, ഹിബ, ആസിയ ഇഷ എന്നിവരാണ് മക്കൾ.