
ഷാര്ജ: ഇസ്ലാമിക പുതുവര്ഷത്തോട് അനുബന്ധിച്ച് ഷാര്ജയിലെ സര്ക്കാര് ജീവനക്കാര്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ സര്ക്കാര് സ്ഥാപനങ്ങള്ക്ക് പുതുവത്സരം പ്രമാണിച്ച് ജൂലൈ 20ന് അവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി വകുപ്പ് പുറത്തിറക്കിയ ഉത്തരവില് പറയുന്നു. ഷാര്ജയില് നിലവില് വെള്ളി, ശനി, ഞായര് ദിവസങ്ങളില് സര്ക്കാര് സ്ഥാപനങ്ങള്ക്ക് വാരാന്ത്യ അവധിയാണ്. വ്യാഴാഴ്ച കൂടി അവധി പ്രഖ്യാപിച്ചതോടെ നാല് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.
അവധിക്ക് ശേഷം ജൂലൈ 24 തിങ്കളാഴ്ചയായിരിക്കും ആയിരിക്കും ഓഫീസുകളുടെ പ്രവര്ത്തനം പുനരാരംഭിക്കുക. ഷാര്ജ ഒഴികെയുള്ള എമിറേറ്റുകളില് 21-ാം തീയതിയായ വെള്ളിയാഴ്ചയായിരിക്കും മുഹറം ഒന്നിനോട് അനുബന്ധിച്ചുള്ള അവധി. വാരാന്ത്യ അവധികളടക്കം സ്ഥാപനങ്ങൾക്കും മൂന്ന് ദിവസമാണ് അവധി ലഭിക്കുക. സർക്കാർ സ്ഥാപനങ്ങൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ജൂലൈ 19നാണ് മുഹറം ഒന്ന് എങ്കിലും ജുലൈ 21നാണ് അവധി.