ഹിജ്റ പുതുവർഷാരംഭം; കുവൈത്തിൽ ജൂലൈ 19ന് പൊതു അവധി, 20ന് വിശ്രമദിനം

ബുധൻ, വ്യാഴം അടുത്തുള്ള ദിവസങ്ങളിൽ അവധി വന്നതോടെ വെള്ളി, ശനി ദിവസങ്ങൾ കഴിഞ്ഞ് ഞായറാഴ്ചയാകും ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുക

dot image

കുവൈത്ത് സിറ്റി: ഹിജ്റ പുതുവർഷാരംഭത്തിന്റെ ഭാഗമായി കുവൈത്തിൽ ജൂലൈ 19(ബുധനാഴ്ച) പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, ഏജൻസികളിലെ ജീവനക്കാർ എന്നിവർക്ക് വിശ്രമ ദിനമായിരിക്കും ജൂലൈ 20. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ബുധൻ, വ്യാഴം അടുത്തുള്ള ദിവസങ്ങളിൽ അവധി വന്നതോടെ വെള്ളി, ശനി ദിവസങ്ങൾ കഴിഞ്ഞ് ഞായറാഴ്ചയാകും ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുക. ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് അമീറിനും , കിരീടാവകാശിക്കും ജനങ്ങൾക്കും പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് അഭിനന്ദനം അറിയിച്ചു.

dot image
To advertise here,contact us
dot image