'ലേലം സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകില്ല'; തീർത്ത് പറഞ്ഞ് നിഥിന് രഞ്ജി പണിക്കര്

എം ജി സോമന്റെ അവസാന ചിത്രമായിരുന്നു ലേലം

'ലേലം സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകില്ല'; തീർത്ത് പറഞ്ഞ് നിഥിന് രഞ്ജി പണിക്കര്
dot image

സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ലേലം. പഞ്ച് ഡയലോഗുകൾ കൊണ്ട് ആരാധകരെ കോരിത്തരിപ്പിച്ച ആനക്കാട്ടിൽ ചാക്കോച്ചി എന്ന സുരേഷ് ഗോപിയുടെ നായക വേഷത്തിന് ഇന്നും കാണികൾ ഏറെയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമായിരുന്നു. എന്നാൽ ലേലം സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് തീർത്തു പറഞ്ഞിരിക്കുകയാണ് നിഥിന് രഞ്ജി പണിക്കര്.

രഞ്ജി പണിക്കരുടെ തിരക്കഥയില് 1997 ൽ പുറത്തിറങ്ങിയ ലേലം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ രഞ്ജി പണിക്കരുടെ മകനായ നിഥിന് രഞ്ജി പണിക്കർ ഒരുക്കി വെള്ളിത്തിരയിൽ എത്തുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. ലേലത്തിന്റെ രണ്ടാം ഭാഗം ഇപ്പോഴെന്നല്ല ഒരിക്കലും നടക്കില്ലെന്ന് തീർത്ത് പറഞ്ഞിരിക്കുകയാണ് നിഥിന്.

നിഥിൻ ഒരുക്കുന്ന സീരിസ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്' പ്രമോഷന് പരിപാടിക്കിടെയാണ് നിഥിൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. എന്താണ് അതിന് കാരണം എന്നത് വ്യക്തിപരമായ കാര്യമാണ് അത് പറയാന് സാധിക്കില്ലെന്നും മൂവി വേള്ഡിന് നല്കിയ അഭിമുഖത്തില് നിഥിന് പറഞ്ഞു.

ഖലീഫയുമായി വൈശാഖ് റെഡി, ആമിർ അലിയാകാൻ പൃഥ്വിയും; ചിത്രീകരണം ഇന്ത്യക്ക് പുറത്തും

ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, എം ജി സോമൻ, എൻ എഫ് വർഗ്ഗീസ്, നന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് ലേലം. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഞ്ജി പണിക്കർ ആണ്. എം ജി സോമന്റെ അവസാന ചിത്രമായിരുന്നു ലേലം. ഈ ചിത്രത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us