ആമിർഖാനേക്കാൾ നല്ല അഭിനേതാവ് കിരൺ റാവു: ജുനൈദ് ഖാൻ

കിരൺ റാവു ആണ് മികച്ച അഭിനേതാവെന്ന് ജുനൈദ് ഖാൻ ആവർത്തിച്ച് ആത്മവിശ്വാസത്തോടെയാണ് പറയുന്നത്

dot image

'മഹാരാജ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് കാലെടുത്ത് വെച്ചിരികുക്കയാണ് ആമിർ ഖാൻ്റെ മകൻ ജുനൈദ് ഖാൻ. അടുത്തിടെ ജുനൈദ് ഒരു അഭിമുഖത്തിൽ ആമിർഖാനെക്കാൾ മികച്ച അഭിനേതാവാണ് കിരൺ റാവു എന്ന് വെളുപ്പെടുത്തി. പിതാവിന് മികച്ച കരിയർ ഉണ്ടായിട്ടു പോലും കിരൺ റാവു ആണ് അതിനേക്കാൾ മികച്ച അഭിനേതാവെന്ന് ജുനൈദ് ഖാൻ ആവർത്തിച്ച് ആത്മവിശ്വാസത്തോടെയാണ് പറയുന്നത്. സിദ്ധാർത്ഥ് കണ്ണനുമായി നടത്തിയ അഭിമുഖത്തിലാണ് ജുനൈദ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ലാൽ സിംഗ് ഛദ്ദയുടെ ഓഡിഷനിൽ, കിരൺ തൻ്റെ അമ്മയായി അഭിനയിച്ച ഓർമ്മകളും ജുനൈദ് പങ്കുവെച്ചിരുന്നു. ഒരുമിച്ചു പ്രവർത്തിച്ചതിനാൽ തന്നെ അവർ ഒരു മികച്ച അഭിനേതാവാണെന്ന് ആത്മവിശ്വാസത്തോടെ പറയാനാകുമെന്നും ജുനൈദ് പറഞ്ഞു. 'മഹാരാജ്' എന്ന ചിത്രം ആമിർ ഖാൻ കണ്ടെന്നും അദ്ദേഹത്തിന് ചിത്രം ഇഷ്ടമായെന്നും ജുനൈദ് കൂട്ടിച്ചേർത്തു.

എംടിയുടെ സിനിമകൾ ഓണത്തിന് ഒ ടി ടിയിലൂടെ; മനോരഥങ്ങൾ ട്രെയ്ലർ നാളെയെത്തും

2002-ൽ വിവാഹമോചിതരായ ആമിർ ഖാൻ്റെയും റീന ദത്തയുടെയും മകനാണ് ജുനൈദ് ഖാൻ. പിന്നീട് 2005-ൽ കിരൺ റാവുവിനെ ആമിർ വിവാഹം കഴിക്കുകയും 2021-ൽ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. കിരൺ റാവുവിന്റെ അടുത്തിടെ റിലീസ് ചെയ്ത 'ലപതാ ലേഡീസ്' എന്ന ചിത്രം ആഗോളതലത്തിൽ വളരെ അധികം പ്രശംസ നേടിയിരുന്നു.

dot image
To advertise here,contact us
dot image