
തിയേറ്റർ വിജയത്തിന് ശേഷം സിനിമാ പ്രേമികൾ ഒടിടിയിലെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് 'ആടുജീവിതം'. ബ്ലെസി - പൃഥ്വിരാജ് ചിത്രം ആഗോളതലത്തിൽ തന്നെ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കുകയാണ്. ഈ മാസം 19 ന് ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലാണ് ഒടിടിയിൽ എത്തുന്നത്.
ബ്ലെസി സംവിധാനത്തിൽ ഒരുങ്ങിയ സിനിമയിൽ അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നിരൂപക പ്രശംസയും, പ്രേക്ഷകപ്രശംസയും കൈവരിച്ച ചിത്രം ആഗോളതലത്തിൽ 150 കോടിക്ക് മുകളിൽ നേടിയിരുന്നു. അമലാ പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്.
ആമിർഖാനെക്കാൾ നല്ല അഭിനേതാവ് കിരൺ റാവു: ജുനൈദ് ഖാൻ2024 മാര്ച്ച് 28ന് റിലീസ് ചെയ്ത ചിത്രമാണ് ആടുജീവിതം. 160ന് മുകളില് ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡും മറ്റു കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസും ചിത്രീകരണവും നീണ്ടു പോയിരുന്നു. എആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.