/entertainment-new/news/2024/07/13/karthik-subbaraj-praises-indian-2-movie

'ശങ്കർ എപ്പോഴും പ്രചോദനം'; ഇന്ത്യൻ 2 ഏറെ ആസ്വദിച്ചതായി കാർത്തിക് സുബ്ബരാജ്

ഇന്ത്യൻ 3ൽ കമൽഹാസനും എസ് ജെ സൂര്യയും മുഖാമുഖം വരുന്നത് കാണാൻ കാത്തിരിക്കുന്നുവെന്നും കാർത്തിക് സുബ്ബരാജ്

dot image

കമൽഹാസൻ-ശങ്കർ ടീമിന്റെ പുതിയ ചിത്രം ഇന്ത്യൻ 2നെ പ്രശംസിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. സിനിമ ഏറെ ആസ്വദിച്ചു. ശങ്കറിന്റെ ചിന്തകളും 'ലാർജർ താൻ ലൈഫ്' എന്ന് വിളിക്കാവുന്ന അവതരണവും ഗംഭീരമാണ്. ശങ്കർ എപ്പോഴും പ്രചോദനം നൽകുന്നുവെന്നും കാർത്തിക് സുബ്ബരാജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ചിത്രത്തിലെ കമൽഹാസന്റെ പ്രകടനത്തെ പ്രശംസിച്ച കാർത്തിക് സുബ്ബരാജ് പഴയ തീം മ്യൂസിക്കിനൊപ്പമുള്ള സേനാപതിയുടെ ഇൻട്രോ നൊസ്റ്റാൾജിയ നൽകിയെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യൻ മൂന്നാം ഭാഗത്തിൽ കമൽഹാസനും എസ് ജെ സൂര്യയും മുഖാമുഖം വരുന്നത് കാണാൻ കാത്തിരിക്കുന്നുവെന്നും കാർത്തിക് സുബ്ബരാജ് വ്യക്തമാക്കി.

1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്റ് മൂവീസ് എന്നിവർ ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രത്തിൽ എസ് ജെ സൂര്യ, വിവേക്, സാക്കിര് ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡല്ഹി ഗണേഷ്, സമുദ്രക്കനി, നിഴല്ഗള് രവി, ജോര്ജ് മര്യൻ, വിനോദ് സാഗര്, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്, രാകുല് പ്രീത് സിംഗ്, ബ്രഹ്മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഭാഗമായിരിക്കുന്നത്.

കമലിന് മാത്രം 150 കോടി, ശങ്കറിനും വമ്പൻ തുക?; ഇന്ത്യൻ 2 താരങ്ങളുടെ പ്രതിഫലം ചർച്ചയാകുന്നു

ആദ്യദിനം പിന്നിടുമ്പോൾ സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 26 കോടി രൂപയാണ് നേടിയത്. ഇന്ത്യൻ രണ്ടാം ഭാഗത്തിന്റെ തമിഴ് പതിപ്പ് 17 കോടി രൂപയാണ് നേടിയത്. തെലുങ്ക് പതിപ്പ് 7.9 കോടി നേടിയപ്പോൾ 1.1 കോടിയാണ് ഹിന്ദി പതിപ്പിൽ നിന്ന് ലഭിച്ചത്. കമൽഹാസന്റെ മുൻചിത്രമായ വിക്രമിനെ അപേക്ഷിച്ച് കുറവ് തുക മാത്രമാണ് ആദ്യദിനത്തിൽ ഇന്ത്യൻ 2-വിന് നേടാനായത്. 28 കോടി രൂപയാണ് വിക്രം ആദ്യദിനത്തിൽ രാജ്യത്ത് നിന്ന് നേടിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us