നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച് ഫൂട്ടേജ്; ത്രില്ലടിപ്പിക്കാൻ മഞ്ജു വാര്യരും, ട്രെയ്ലർ

ത്രില്ലർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രം ഓഗസ്റ്റ് രണ്ടിനാണ് റിലീസ് ചെയ്യുന്നത്.

നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച് ഫൂട്ടേജ്; ത്രില്ലടിപ്പിക്കാൻ മഞ്ജു വാര്യരും, ട്രെയ്ലർ
dot image

സൈജു ശ്രീധരന്റെ സംവിധാനത്തിൽ വിശാഖ് നായർ, ഗായത്രി അശോക്, മഞ്ജു വാര്യർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഫൂട്ടേജിന്റെ ട്രെയ്ലർ പുറത്തിറങ്ങി. കൊവിഡ് മഹാമാരിയുടെ കാലത്ത് ലോക്ക്ഡൗണിലാകുന്ന യൂട്യൂബര്മാരായ ദമ്പതികൾ അവരുടെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ കണ്ടെത്തുന്ന കൗതുകകരമായ രഹസ്യങ്ങളുടെ കണ്ടെത്തലാണ് ചിത്രം. ത്രില്ലർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രം ഓഗസ്റ്റ് രണ്ടിനാണ് റിലീസ് ചെയ്യുന്നത്.

കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്ററായ സൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ ചിത്രത്തിന് മേൽ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷ വെക്കുന്നുണ്ട്. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന വിശാഖ് നായർ, ഗായത്രി അശോക് എന്നിവരുടെ ഫസ്റ്റ് ലുക്ക് ഏറെ ചര്ച്ചയായിരുന്നു.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്ഡ് കോ, പെയില് ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില് ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്. കോ പ്രൊഡ്യൂസർ- രാഹുല് രാജീവ്, സൂരജ് മേനോന്, ലൈൻ പ്രൊഡ്യൂസര് - അനീഷ് സി സലിം. ഷബ്ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണമെഴുതുന്നത്.

ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്-സൈജു ശ്രീധരന്, പ്രൊഡക്ഷൻ കണ്ട്രോളർ - കിഷോര് പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്, മേക്കപ്പ് - റോണക്സ് സേവ്യര്, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്ഫാന് അമീര്, വി എഫ് എക്സ് - മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്സ് കണ്ട്രോളര്- അഗ്നിവേശ്,സൗണ്ട് ഡിസൈന്-നിക്സണ് ജോര്ജ്, സൗണ്ട് മിക്സ്- ഡാന് ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്- പ്രിനിഷ് പ്രഭാകരന്, പ്രൊജക്ട് ഡിസൈന്- സന്ദീപ് നാരായണ്, ഗാനങ്ങള്- ആസ്വെകീപ്സെര്ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന് ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി.

വിജയഗാഥയുടെ 50 ദിനങ്ങള്; ആഘോഷമാക്കി തലവന് ടീം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us