
കാർത്തി നായകനായെത്തി സൂപ്പർഹിറ്റ് ചിത്രം സർദാറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. 'സർദാർ 2' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ജൂലൈ 15ന് ചെന്നൈയിൽ ചിത്രീകരണം ആരംഭിക്കും. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
എസ് ലക്ഷ്മൺ കുമാർ നിർമ്മാതാവും എ വെങ്കിടേഷ് സഹനിർമ്മാതാവുമായ ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകർന്നത്. ജോർജ്ജ് സി വില്യംസാണ് ഛായാഗ്രാഹകൻ.
'എന്തിരനിൽ മൈക്കിൾ ജാക്സൻ പാടേണ്ടതായിരുന്നു' വെളിപ്പെടുത്തി എ ആർ റഹ്മാൻചിത്രസംയോജനം: വിജയ് വേലുക്കുട്ടി, സ്റ്റണ്ട് ഡയറക്ടർ: ദിലീപ് സുബ്ബരായൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ നമ്പ്യാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എപി പാൽ പാണ്ടി, പിആർഒ: ശബരി.