ഒടിടി അരങ്ങേറ്റ വെബ് സീരീസുമായി തൃഷ, പ്രധാന വേഷത്തിൽ ഇന്ദ്രജിത്തും; 'ബൃന്ദ' ടീസർ

ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന സീരീസിന്റെ ടീസർ പ്രതീക്ഷ നൽകുന്നതാണ്

dot image

ഓടിടി വെബ് സീരീസിൽ അരങ്ങേറ്റം കുറിയ്ക്കാൻ തെന്നിന്ത്യൻ സൂപ്പർ താരം തൃഷ കൃഷ്ണൻ. ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോയ്ക്ക് ശേഷം തൃഷ നായികയായെത്തുന്ന പുതിയ വെബ് സീരീസ് 'ബൃന്ദ' ടീസർ റിലീസ് ചെയ്തു. ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ബൃന്ദ സ്ട്രീം ചെയ്യുന്നത്. ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന സീരീസിന്റെ ടീസർ പ്രതീക്ഷ നൽകുന്നതാണ്.

ആന്ധ്രാപ്രദേശിൽ നടന്ന യാഥാർത്ഥ സംഭവങ്ങളും പൊലീസ് ഇൻവെസ്റ്റിഗേഷനുമാണ് സീരീസിന്റെ പശ്ചാത്തലം. ഓഗസ്റ്റ് രണ്ടിനാണ് സീരീസ് സ്ട്രീമിങ് ആരംഭിക്കുക. തൃഷയെ കൂടാതെ സായ് കുമാര്, അമണി, ഇന്ദ്രജിത്ത്, ജയപ്രകാശ്, രവീന്ദ്ര വിജയ്, ആനന്ദ് സാമി തുടങ്ങിയവും പ്രധാന വേഷത്തില് എത്തുന്നുണ്ട്. സൂര്യ മനോജ് വങ്കലയാണ് സംവിധാനം.

പൊലീസ് വേഷത്തിലാണ് തൃഷ എത്തുന്നത്. സൂര്യ മനോജ് വങ്കല തന്നെയാണ് ബൃന്ദയുടെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ദിനേശ് കെ ബാബു, എഡിറ്റർ- അൻവർ അലി.

മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം ആരംഭിച്ചു; ആറാമത്തെ ചിത്രവുമായി മമ്മൂട്ടി കമ്പനി
dot image
To advertise here,contact us
dot image