വരുന്നത് പഴയ സേനാപതിയല്ല, ടൈഗർ...; സോഷ്യൽ മീഡിയ ഏറ്റെടുത്ത് സേനാപതിയുടെ പുതിയ വീഡിയോ

ജൂലൈ 12-നാണ് ഇന്ത്യൻ 2 റിലീസ്

dot image

ഇന്ത്യൻ 2-ലെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ. സേനാപതിയെ കുറിച്ചുള്ള ഇൻഡ്രോയാണ് വീഡിയോയിൽ കാണിക്കുന്നത്. സേനാപതിയുടെ പ്രായവും ഇപ്പോഴത്തെ ആരോഗ്യ നിലയെ കുറിച്ചും ചോദിക്കുന്ന ഉദ്യോഗസ്ഥനോട് അയാളുടെ കരുത്തിനെ കുറിച്ചും പാലിച്ചു വരുന്ന വ്യത്യസ്തമായ ജീവിത ശൈലിയെ കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്. ഇനി രണ്ട് ദിവസം മാത്രമാണ് ഇന്ത്യൻ 2-ന്റെ റിലീസിനായി ബാക്കിയുള്ളത്.

നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതിനിടെ ഇന്ത്യൻ 2-ൽ കമൽഹാസന് സ്ക്രീൻ ടൈം കുറവാണ് എന്ന അഭ്യൂഹങ്ങളോട് സംവിധായകൻ ശങ്കർ പ്രതികരിച്ചിരുന്നു. കമൽഹാസന്റെ കഥാപാത്രം ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുമെന്നാണ് ശങ്കർ പറഞ്ഞത്. കഥാപാത്രമില്ലാത്ത രംഗങ്ങളിൽ പോലും പ്രേക്ഷകർക്ക് സേനാപതിയുടെ സാന്നിധ്യം അനുഭവപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ 2 സേനാപതിയെക്കുറിച്ചുള്ളതാണെന്നും ശങ്കർ വ്യക്തമാക്കി.

ഇതുകൂടാതെ, ഇന്ത്യൻ നിരോധിക്കണമെന്ന ഹർജിയിൽ കോടതിയില് വാദം നടക്കുകയാണെന്ന എഎന്ഐ റിപ്പോര്ട്ട് എത്തിയിരുന്നു. 'മര്മ്മ വിദ്യ' എന്ന ആയോധന പരിശീലകനായ രാജേന്ദ്രനാണ് പരാതിക്കാരന്. ഇന്ത്യന് സിനിമയുടെ ആദ്യപതിപ്പില് കമല്ഹാസനെ മര്മ്മ വിദ്യ പരിശീലിപ്പിച്ചത് താനാണെന്നാണ് പരാതിക്കാരന്റെ അവകാശവാദം. എന്നാല് ഇന്ത്യന് 2വിലും തന്റെ സാങ്കേതിക വിദ്യകള് ഉപയോഗിച്ചിട്ടുണ്ട്. ഇതിനായി തന്റെ അനുമതി തേടിയിട്ടില്ലെന്നുമാണ് പരാതിയിലുള്ളത്. ചിത്രം തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും നിരോധിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

ഒടിടി അരങ്ങേറ്റ വെബ് സീരീസുമായി തൃഷ, പ്രധാന വേഷത്തിൽ ഇന്ദ്രജിത്തും; 'ബൃന്ദ' ടീസർ
dot image
To advertise here,contact us
dot image