'തങ്കലാൻ' ഭയക്കുന്ന ആരതിയാര്? ആവേശം കൂട്ടി ട്രെയ്ലർ

പാ രഞ്ജിത്ത് സംവിധാനം ചെയുന്ന 'തങ്കലാൻ' റിലീസ് ആഗസ്റ്റ് 15നുണ്ടാകും

dot image

ആവേശം നിറച്ച് ചിയാന്റെ തങ്കലാൻ ട്രെയ്ലർ. വ്യത്യസ്ത കഥാപശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിലെ വിക്രമിന്റെ പെർഫോമൻസിനായി കാത്തിരിക്കുകയാണ് ആരാധകർ. രണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിയാന്റെ മുഴുനീള പെർഫോമൻസിനായി കാത്തിരിക്കുന്നുവെന്നാണ് ആരാധകരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.

പാ രഞ്ജിത്ത് സംവിധാനം ചെയുന്ന 'തങ്കലാൻ' റിലീസ് ആഗസ്റ്റ് 15 നുണ്ടാകുമെന്നാണ് നിർമ്മാതാവ് ധനഞ്ജയൻ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ചിത്രത്തിന്റെ ചില സിജി വർക്കുകളും സെൻസർ നടപടികളും മാത്രമാണ് പൂർത്തിയാകാനുള്ളത്. ജൂലൈ മാസത്തിൽ സെൻസർ നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബ്രിട്ടിഷ് ഭരണത്തിന് കീഴിൽ കർണാടകയിലെ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാൻ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിയാൻ വിക്രം നായകനായ ചിത്രത്തിൽ മാളവിക മോഹനനാണ് നായിക. പാർവതി തിരുവോത്തും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗംഗമ്മ എന്നാണ് നടിയുടെ കഥാപാത്രത്തിന്റെ പേര്.

പശുപതിയും ഒരു പ്രധാന വേഷത്തിലുണ്ട്. പാ രഞ്ജിത്തിന്റേത് തന്നെയാണ് തിരക്കഥയും. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി വി പ്രകാശ് കുമാർ സംഗീതസംവിധാനവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. അൻപ് അറിവ് ആണ് ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷന്സ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേല് രാജയാണ് തങ്കലാന് നിര്മ്മിക്കുന്നത്. വമ്പൻ ബജറ്റിലാണ് ഈ പീരിയഡ് ഡ്രാമ ഒരുങ്ങുന്നതെന്ന് നിര്മ്മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

വരുന്നത് പഴയ സേനാപതിയല്ല, ടൈഗർ...; സോഷ്യൽ മീഡിയ ഏറ്റെടുത്ത് സേനാപതിയുടെ പുതിയ വീഡിയോ
dot image
To advertise here,contact us
dot image