
അഖിൽ അഖിനെനിക്കൊപ്പം മമ്മൂട്ടിയും സുപ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രമാണ് ഏജന്റ്. കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ സിനിമയുടെ ഒടിടി റിലീസ് ഏറെ വൈകിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ജൂലൈ പകുതിയോടെയോ അല്ലെങ്കിൽ മാസാവസാനമോ ചിത്രം ഒടിടി റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ട്. സോണി ലിവിലൂടെയാകും ചിത്രത്തിന്റെ സ്ട്രീമിങ് എന്നും റിപ്പോർട്ടുണ്ട്. ഇതിന് പുറമെ സിനിമയുടെ ഹിന്ദി പതിപ്പിന്റെ ടെലിവിഷൻ പ്രീമിയറും ഉടൻ ഉണ്ടാകുമെന്ന് സൂചനകളുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിൽ 28 നായിരുന്നു ഏജന്റ് റിലീസ് ചെയ്തത്. റോ ചീഫ് കേണൽ മേജർ മഹാദേവൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചത്. വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ സിനിമ പരാജയമേറ്റു വാങ്ങുകയായിരുന്നു.
'അതെല്ലാം വിഎഫ്എക്സ് വരുന്നതിന് മുമ്പ് ചെയ്തത്, അല്ലെങ്കിൽ...'; അപൂര്വ സഹോദരര്കളെക്കുറിച്ച് കമൽഎ കെ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില് സുരേന്ദര് റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. സാക്ഷി വൈദ്യയാണ് ചിത്രത്തില് നായികയായത്. റസൂല് എല്ലൂരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴയാണ് സംഗീതം ഒരുക്കിയിരുന്നത്.