/entertainment-new/news/2024/07/08/suraj-venjaramoodu-movie-extra-decent-shooting-completed

'എക്സ്ട്രാ ഡീസന്റാ'യി തന്നെ ചിത്രം പൂര്ത്തിയായി; ചിത്രങ്ങളുമായി അണിയറപ്രവർത്തകർ

എക്സ്ട്രാ ഡീസന്റ് സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കലാണ്

dot image

മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂട് അഭിനേതാവ് എന്ന കരിയറിനോടൊപ്പം നിർമ്മാണത്തിലേക്കു കൂടി ചുവടുവെച്ച ചിത്രമാണ് എക്സ്ട്രാ ഡീസന്റ്. കൊല്ലൂർ മൂകാംബികാ ക്ഷേത്ര സന്നിധിയിൽ ആരംഭിച്ച സിനിമയുടെ ചിത്രീകരണം പൂര്ത്തിയായിരിക്കുകയാണ്. പാലക്കാട്, എറണാകുളം എന്നീ സ്ഥലങ്ങളിലുമാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.

സുരാജ് വെഞ്ഞാറമൂട് ഇതുവരെ അവതരിപ്പിക്കാത്ത വേറിട്ട ഗെറ്റപ്പിലും കഥാപാത്രത്തിലുമാണ് ഇഡിയിലെത്തുന്നത്. ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന, പ്രശാന്ത് അലക്സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷിഫ് കക്കോടി രചന നിർവഹിക്കുന്ന എക്സ്ട്രാ ഡീസന്റ് സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കലാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പം സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

'വേദനയും കഷ്ടപ്പാടും നിറഞ്ഞ നാളുകൾ'; കൽക്കി ഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അന്ന ബെൻ

കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലിറിക്സ് വിനായക് ശശികുമാർ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. ഇ ഡി- എക്സ്ട്രാ ഡീസന്റിന്റെ സംഗീതം അങ്കിത് മേനോൻ, ആർട്ട്, അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, മേക്കപ്പ് റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് സുഹൈൽ. എം,സുഹൈൽ കോയ, മുത്തു, പ്രൊഡക്ഷൻ കൺട്രോള ഗിരീഷ് കൊടുങ്ങല്ലൂർ, അഡ്മിനിസ്ട്രേഷൻ& ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ, ടൈറ്റിൽ& പോസ്റ്റേർസ് യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ മാജിക് ഫ്രെയിംസ് റിലീസ്, പിആർഓ പ്രതീഷ് ശേഖർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us