
ആഗോളത്തിൽ 1000 കോടി നേട്ടത്തിലേക്ക് അടുക്കുകയാണ് നാഗ് അശ്വിൻ ചിത്രം കൽക്കി 2898 എഡി. പതിനൊന്നാം ദിവസവും തിയേറ്ററിൽ ആളുകളെ നിറച്ചുകൊണ്ട് മുന്നേറുന്ന ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ 500 കോടി എന്ന സുവർണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. സാക്നിൽക്കിന്റെ കണക്ക് പ്രകാരം 507 കോടിയാണ് ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ജൂൺ 27ന് റിലീസിനെത്തിയ കൽക്കി 2898 എഡി ആദ്യ ദിനം തന്നെ 95.3 കോടി നേടിയിരുന്നു. ആദ്യ വാരത്തിലേക്ക് കടന്നപ്പോൾ 414.85 കോടിയെന്ന വലിയ കുതിപ്പ് സ്വന്തമാക്കുകയായിരുന്നു. എന്നാൽ ആദ്യ വാരത്തെ അപേക്ഷിച്ച് രണ്ടാം വരാത്തിൽ സിനിമ നേരിയ തോതിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ച്ച മാത്രം 41.3 കോടി കളക്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ലഭിച്ച് 507 കോടിയിൽ 242.85 കോടി തെലുങ്കിൽ നിന്ന് മാത്രം ലഭിച്ച കളക്ഷനാണ്. തമിഴിൽ നിന്ന് 30.1 കോടിയും, കന്നഡയിൽ നിന്ന് 3.95 കോടിയും ബോളിവുഡിൽ നിന്ന് 211.9 കോടിയും മലയാളത്തിൽ നിന്ന് 18.2 കോടിയുമാണ് കൽക്കി നേടിയെടുത്തിരിക്കുന്നത്. അതേസമയം ആഗോള തലത്തിൽ ചിത്രം 1000 കോടിയോട് അടുക്കുകയാണ്. 800 കോടിയിലധികം ചിത്രം നേടി കഴിഞ്ഞു.
'ഈയടുത്ത് കണ്ടതിലെ മികച്ച ത്രില്ലർ ചിത്രം, ധൈര്യമുള്ളവർ കാണുക'; 'കില്ലി'ന് മികച്ച പ്രതികരണം, കളക്ഷൻ