
കർണാട്ടിക്കിലെയും ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങൾ തുടർച്ചയായി പാടി പ്രേക്ഷകരെ അമ്പരിപ്പിച്ച, വളരെ ചെറിയ കാലം കൊണ്ട് ആരാധകരെ സ്വന്താമാക്കിയ താരമാണ് അബി വി. ഗായകൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. സുരേഷ് ഗോപിയുടെ 257-ാം ചിത്രം വരാഹത്തിന് വേണ്ടിയാണ് അബി ആദ്യമായി പാടുക.
അബി പാടുന്ന പാട്ടിന് സംഗീത സംവിധാനം നിർവഹിക്കുന്നത് രാഹുൽ രാജാണ്. വരികൾ ബി കെ ഹരിനാരായണനും എഴുതുന്നു. സെമി ക്ലാസിക്കൽ ഫ്യൂഷൻ സ്റ്റൈൽ പാട്ടാണ് വരാഹത്തിനായി ഒരുക്കുന്നത്. ചിത്രത്തിൽ നാല് പാട്ടുകളാണുള്ളത്.
സുരേഷ് ഗോപി, സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വരാഹം. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടൈൻമെന്റ്സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നവ്യനായർ, പ്രാചി തെഹ്ലൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ,ജയകൃഷ്ണൻ, സരയു മോഹൻ, ഷാജു ശ്രീധരർ, മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്, അനിത നായർ, മഞ്ജുഷ, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ, മാസ്റ്റർ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ബുജ്ജിക്ക് ജീവൻ നൽകിയ ശബ്ദം; കീർത്തി സുരേഷിന്റെ രസകരമായ ഡബ്ബിംഗ് വീഡിയോ പങ്കുവെച്ച് നിർമ്മാതാക്കൾ