മലയാളത്തിന്റെ ക്ലാസിക് വിസ്മയം; മണിച്ചിത്രത്താഴ് റീ റിലീസ് എന്ന്? പുതിയ റിപ്പോർട്ട്

പുത്തൻ സാങ്കേതികവിദ്യയിൽ ഫോർകെ അറ്റ്മോസിൽ ആണ് മണിച്ചിത്രത്താഴ് വീണ്ടും എത്തുന്നത്

മലയാളത്തിന്റെ ക്ലാസിക് വിസ്മയം; മണിച്ചിത്രത്താഴ് റീ റിലീസ് എന്ന്? പുതിയ റിപ്പോർട്ട്
dot image

എത്ര കണ്ടാലും മതി വരാത്ത, മടുക്കാത്ത നിരവധി ചിത്രങ്ങൾ ഉണ്ട്. അത്തരത്തിൽ മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമെന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. എന്നാൽ ചിത്രം എന്നെത്തും എന്ന് സംബന്ധിച്ച് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.

ഓഗസ്റ്റ് ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. പുത്തൻ സാങ്കേതികവിദ്യയിൽ ഫോർകെ അറ്റ്മോസിൽ ആണ് മണിച്ചിത്രത്താഴ് വീണ്ടും എത്തുന്നത്.

'ഇന്ത്യൻ 2 ഇന്ത്യൻ 3യേക്കാൾ ചെറിയ സിനിമയല്ല...'; മൂന്നാം ഭാഗത്തിന്റെ ആരാധകനെന്ന പരാമർശത്തിൽ കമൽ

1993ൽ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ഗംഗ, നാഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചിരുന്നു. മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. എന്നാൽ മലയാളത്തിലെ മണിച്ചിത്രത്താഴിനോളം ആ സിനിമകൾക്ക് ശോഭിക്കാൻ സാധിച്ചിരുന്നില്ല എന്നത് വാസ്തവമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us