

ഈ വർഷത്തിന്റെ പകുതി കഴിഞ്ഞു നിൽക്കുമ്പോൾ ബോളിവുഡ് വ്യവസായം തീർത്തും മോശമായ അവസ്ഥയിലൂടെയാണ് പോകുന്നത്. വലിയ ബജറ്റും വമ്പൻ താരനിരയുമായി വന്ന പല സിനിമകളും അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണുണ്ടാകുന്നത്. വ്യവസായം കടന്നുപോകുന്ന ദുഷ്കരമായ അവസ്ഥകളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കരൺ ജോഹർ ഇപ്പോൾ.
'ഒന്നാമതായി, പ്രേക്ഷകരുടെ അഭിരുചികൾ വളരെ നിർണായകമായി. അവർക്ക് ഒരുതരം സിനിമ വേണം. നിങ്ങൾ ഒരു ഫിലിം മേക്കർ എന്ന നിലയിൽ ഉയർന്ന സംഖ്യകൾ ലക്ഷ്യമിടുകയാണെങ്കിൽ, നിങ്ങളുടെ സിനിമ എ, ബി, സി കേന്ദ്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കണം. മൾട്ടിപ്ലക്സുകൾ മാത്രം മതിയാകില്ല,' ഏന് കരൺ ജോഹർ പറഞ്ഞു.
പണപ്പെരുപ്പം മൂലം സിനിമാ നിർമ്മാണ ചെലവുകൾ വർദ്ധിക്കുന്നതും മുൻനിര അഭിനേതാക്കൾ ആവശ്യപ്പെടുന്ന ഭീമമായ ഫീസും വ്യവസായത്തെ ബാധിക്കുന്നതാണെന്ന് കരൺ ജോഹർ അഭിപ്രായപ്പെട്ടു. 'താരങ്ങൾ ചോദിക്കുന്നത് 35 കോടിയൊക്കെയാണ്. എന്നാൽ സിനിമകൾക്ക് ലഭിക്കുന്ന ഓപ്പണിങ് വെറും 3.5 കോടി മാത്രം. എങ്ങനെയാണ് ഈ കണക്ക് ശരിയാവുക?,' എന്ന് കരൺ ജോഹർ ചോദിക്കുന്നു.
'ഹിന്ദി സിനിമയുടെ ഓരോ ദശകത്തിനും ഒരു പ്രത്യേക ശൈലി ഉണ്ടായിരുന്നു. ഇപ്പോൾ, തങ്ങൾ ബോധ്യമില്ലാതെ ട്രെൻഡുകൾ പിന്തുടരുകയാണ്. ജവാൻ അല്ലെങ്കിൽ പത്താൻ പോലുള്ള ഒരു ആക്ഷൻ സിനിമ തിയേറ്ററുകളിൽ വർക്കായാൽ എല്ലാവരും ആക്ഷൻ സിനിമകൾക്ക് പിന്നാലെ പോകുന്നു. അപ്പോൾ ഒരു പ്രണയകഥ വിജയിക്കുന്നു. ബോളിവുഡ് വ്യവസായം എന്തുചെയ്യണം എന്നറിയാതെ ഓടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തോൽക്കില്ലെന്ന് ഉറപ്പിച്ച് അജിത്; 'വിടാമുയർച്ചി' സെക്കന്റ് ലുക്ക്നഗരകേന്ദ്രീകൃത സിനിമകൾ പ്രേക്ഷകരെ വ്യവസായത്തിൽ നിന്ന് അകറ്റുന്നതായും കരൺ ജോഹർ അഭിപ്രായപ്പെട്ടു. 'നിങ്ങൾ നഗര തീമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ടയർ 2 നഗരങ്ങളെയും ചെറിയ പട്ടണങ്ങളെയും അവഗണിക്കുകയും ചെയ്യുമ്പോൾ, നിങ്ങൾക്ക് വലിയ ബിസിനസ്സ് നഷ്ടമാകും,' എന്നും കരൺ പറഞ്ഞു. മോശമായ കണ്ടന്റുകളാണ് ഈ വർഷം ബോളിവുഡിലെ പരാജയങ്ങൾക്ക് കാരണമെന്നും കരൺ ജോഹർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.