

രജനികാന്തിന്റെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയിൽ മലയാളി താരം ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ഫഫ സിനിമയ്ക്കായുള്ള ഡബ്ബിങ് ആരംഭിച്ചിരിക്കുകയാണ്.
സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. 'വേട്ടയ്യനായുള്ള ഡബ്ബിങ് ആരംഭിച്ചു. ഫഫയുടെ ഡബ്ബിങ് സെഷനിലേക്ക് ഒരു നോട്ടം' എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ വിശേഷം പങ്കുവെച്ചത്.
Dubbing for Vettaiyan 🕶️ starts 🎙️ Peek into FaFa’s dubbing session. 🤩#VETTAIYAN 🕶️ @rajinikanth @SrBachchan @tjgnan @anirudhofficial @LycaProductions #Subaskaran @gkmtamilkumaran #FahadhFaasil @RanaDaggubati @ManjuWarrier4 @ritika_offl @officialdushara @srkathiir @philoedit… pic.twitter.com/hWaztLTJuj
— Lyca Productions (@LycaProductions) July 7, 2024
ഒക്ടോബറില് റിലീസാകുന്ന വേട്ടയ്യൻ ഒരു യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള മുഴുനീള എന്റർടെയ്നാറായിരിക്കും എന്നാണ് പുറത്തു വരുന്ന അഭ്യൂഹം. മത്രമല്ല, ഒരു പൊലീസ് ഓഫീസറായാണ് രജനികാന്ത് സിനിമയിൽ അഭിനയിക്കുന്നത്. ലൈക്ക പ്രൊഡക്ഷന് ഒരുക്കുന്ന ചിത്രത്തില് അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്.
'ആനന്ദ് അംബാനി- രാധിക വിവാഹം' സംഗീത് പരിപാടി ആഘോഷമാക്കി ബോളിവുഡ് താരങ്ങൾജ്ഞാനവേൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. ഫേക്ക് എന്ക്കൗണ്ടറുകളെക്കുറിച്ചുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്ട്ട്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം.