

തെന്നിന്ത്യൻ താരം പ്രഭാസും അനിമൽ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത ഏതാനും മാസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമാണ്. സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ മറ്റാരൊക്കെ അഭിനയിക്കും എന്നത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നിരുന്നു. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ച് വമ്പൻ റിപ്പോർട്ടാണ് വന്നിരിക്കുന്നത്.
കൊറിയൻ താരം ഡോൺ ലീ സ്പിരിറ്റിന്റെ ഭാഗമാകുമെന്നാണ് പുതിയ റിപ്പോർട്ട്. പാൻ ഏഷ്യൻ സിനിമയായിട്ടാണ് സ്പിരിറ്റിനെ അണിയറപ്രവർത്തകർ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഡോൺ ലീയെ സിനിമയിലേക്ക് പരിഗണിക്കുന്നത് എന്ന് കോളി കോർണർ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക എന്നാണ് സൂചന.
മലയാളത്തിന്റെ ക്ലാസിക് വിസ്മയം; മണിച്ചിത്രത്താഴ് റീ റിലീസ് എന്ന്? പുതിയ റിപ്പോർട്ട്കൊറിയയിലും ഹോളിവുഡിലും എന്ന പോലെ ഇന്ത്യയിലും നിരവധി ആരാധകരുള്ള താരമാണ് മാ ഡോങ് സിയോക് എന്ന ഡോൺ ലീ. നടന്റെ ട്രെയിൻ റ്റു ബുസാൻ, ഔട്ട്ലോസ്, ദ ഗ്യാങ്സ്റ്റർ ദ കോപ് ദ ഡെവിൾ, അൺസ്റ്റോപ്പബിൾ, ഡിറയിൽഡ് തുടങ്ങിയ സിനിമകൾ ലോകമെമ്പാടും വലിയ ഹിറ്റുകളുമാണ്. മലയാളി പ്രേക്ഷകർക്കിടയിൽ 'കൊറിയൻ ലാലേട്ടൻ' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.