'ഗർഭകാലത്ത് നിങ്ങൾ കേട്ട ഏറ്റവും മോശം കമന്റ് ഏതായിരിക്കും'; കുറിപ്പുമായി ദീപിക പദുക്കോൺ

'ഗർഭകാലം ഒരു സ്ത്രീയുടെ ശരീരത്തിലെ പ്രധാന ശാരീരിക മാറ്റങ്ങളുടെ സമയമാണ്, ഈ മാറ്റങ്ങൾ ഓരോ വ്യക്തിക്കും വളരെ വ്യത്യസ്തമായിരിക്കും'

'ഗർഭകാലത്ത് നിങ്ങൾ കേട്ട ഏറ്റവും മോശം കമന്റ് ഏതായിരിക്കും'; കുറിപ്പുമായി ദീപിക പദുക്കോൺ
dot image

ഗർഭകാല വിശേഷങ്ങളുമായി ദീപിക പദുക്കോൺ. തന്റെ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപിക ഗർഭകാലത്ത് സ്ത്രീകൾ നേരിടുന്ന അവസ്ഥകളെ കുറിച്ചും അവരെ എങ്ങനെ പരിചരിക്കണം എന്നതിനെ കുറിച്ചും കുറിപ്പ് പങ്കുവെച്ചത്. ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തോടനുബന്ധിച്ച് നടന്ന സംഗീതിൽ പങ്കെടുത്ത് കോസ്റ്റ്യൂമിലുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗർഭകാലം ഒരു സ്ത്രീയുടെ ശരീരത്തിലെ പ്രധാന ശാരീരിക മാറ്റങ്ങളുടെ സമയമാണ്, ഈ മാറ്റങ്ങൾ ഓരോ വ്യക്തിക്കും വളരെ വ്യത്യസ്തമായിരിക്കും. ചിലർക്ക് ശരീരഭാരം കൂടും, ബ്ലോട്ടിങ്, മറ്റ് പല മാറ്റങ്ങളും അനുഭവപ്പെട്ടേക്കാം, മറ്റുള്ളവർക്ക് ഈ മാറ്റങ്ങൾ ഒന്നും കണ്ടില്ലെന്നും വരാം. ഓരോ ഗർഭധാരണവും അതുല്യമാണ്. ചില ആളുകൾക്ക് ഗർഭകാലത്ത് ശാരീരിക മാറ്റങ്ങൾ കണ്ടില്ല എങ്കിൽ അവൾ ഗർഭിണിയല്ല എന്നും പറയാൻ സാധിക്കില്ല.

ഒരാളുടെ ഗർഭധാരണത്തെക്കുറിച്ച് അവരുടെ രൂപത്തെ അടിസ്ഥാനമാക്കി അനുമാനങ്ങൾ, വിധിന്യായങ്ങൾ നടത്തുന്നതിന് പകരം, ഓരോ വ്യക്തിയുടെയും അതുല്യമായ അനുഭവത്തെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഞാൻ വളരെ സുന്ദരിയായി കാണപ്പെടുന്നു, അല്ലേ?..

കൽക്കി 2898 എഡി എന്ന സൈഫൈ ചിത്രമാണ് ദീപികയുടേതായി പുറത്ത് വന്ന് പുതിയ സിനിമ. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിൽ എസ് യു-എം80 (സുമതി) എന്ന കഥാപാത്രമയാണ് ദീപിക എത്തിയിരിക്കുന്നത്. സിനിമയിലും ഗർഭിണിയായ സ്ത്രീയായാണ് ദീപിക അഭിനയിച്ചിരിക്കുന്നത്. ചിത്രം ആഗോളതലത്തിൽ 1000 കോടിയോട് അടുക്കുകയാണ്.

'കരിങ്കാളിയല്ലേ...' ട്രെൻഡ് പിടിച്ച് നയൻതാര; റീൽസ് ഏറ്റെടുത്ത് ആരാധകർ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us