
നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ വിയോഗം തമിഴകത്തെ സംബന്ധിച്ച് വലിയ നഷ്ടമാണ്. നടന്റെ വിയോഗത്തിന് ശേഷം വിജയ്യുടെ ഗോട്ട് ഉൾപ്പടെയുള്ള ചില സിനിമകളിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകാന്തിനെ വീണ്ടും സ്ക്രീനിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ വിജയകാന്തിനെ എഐ സഹായത്തോടെ വീണ്ടും അഭിനയിപ്പിക്കുന്നതിൽ കുടുംബത്തിന്റെ അനുമതി വേണമെന്ന് പറയുകയാണ് ഭാര്യ പ്രേമലത.
വിജയകാന്തിനെ സ്ക്രീനിലെത്തിക്കുന്നതിന് ഒരു സിനിമാക്കാരും വ്യക്തമായ അനുമതി വാങ്ങിയിട്ടില്ലെന്നാണ് പ്രേമലത പറയുന്നത്. അതിനാൽ അത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നതിന് മുമ്പ് കുടുംബത്തിന്റെ അനുമതി തേടണമെന്ന് പ്രേമലത പറഞ്ഞു.
വീണ്ടും 1000 കോടിയിലേക്ക് കുതിച്ച് പ്രഭാസ്; 'കൽക്കി 2898 എഡി' ആദ്യവാര ബോക്സ്ഓഫീസ് കളക്ഷൻ 800 കോടിവെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടിൽ വിജയകാന്ത് ഒരു ചെറിയ വേഷത്തിൽ എത്തുമെന്ന് പ്രേമലത നേരത്തെ സ്ഥിരീകരിച്ചിരുന്നതാണ്. എന്നാൽ പ്രേമലതയുടെ പുതിയ പ്രസ്താവന ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. സംവിധായകനും ഛായാഗ്രാഹകനുമായ വിജയ് മിൽട്ടൺ അടുത്തിടെ തന്റെ പുതിയ ചിത്രമായ മഴൈ പിടിക്കാത്ത മനിതനിൽ എഐ സഹായത്തോടെ വിജയകാന്തിനെ വീണ്ടും സ്ക്രീനിലെത്തിക്കുമെന്ന് പറഞ്ഞിരുന്നു. പ്രേമലതയുടെ പുതിയ പ്രസ്താവന ഈ ചിത്രത്തെക്കുറിച്ചാകാം എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.