നാഗ് അശ്വിന്റെ കരിയർ ബെസ്റ്റ് ചിത്രങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമായി മാറുയിരിക്കുകയാണ് 'കൽക്കി 2898 എഡി'. തിരക്കഥ കൊണ്ടും ആശയം കൊണ്ടും വേറിട്ട് നിൽക്കുന്ന സിനിമ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന കാലഘട്ടത്തിലെ സംഭവങ്ങളെയാണ് കൂട്ടിയിണക്കിയിരിക്കുന്നത്. 2898 എ ഡിയിലെ കഥയോടൊപ്പം മഹാഭരതത്തിന്റെ റഫറൻസിനെ കുറിച്ചുള്ള ചർച്ചകളും തുടരുമ്പോൾ തന്റെ സിനിമ മാത്രമല്ല ഇതിന് മുൻപും അത്തരം മഹാഭാരത റവറൻസുകളുള്ള സിനിമകളുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകൻ നാഗ് അശ്വിൻ.
മഹാഭാരതം ഉദ്ദരിച്ചുകൊണ്ടുള്ള സിനിമകൾ ഇതിന് മുൻപും തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിട്ടുണ്ട്. 1957-ൽ നടി സാവിത്രി അഭിനയിച്ച മായാബസാർ സിനിമ മഹാഭാരതത്തിൻ്റെ ഒരു സാങ്കൽപ്പിക കഥ കൂടിയാണ്. 1991-ൽ രജനികാന്തും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തിയ ദളപതി കർണൻ്റെ കഥയുടെ മറ്റൊരു വേർഷനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിത്രത്തിൽ കാമിയോ വേഷത്തിലെത്തിയ സംവിധായകരെ കുറിച്ചും നാഗ് പരാമർശിച്ചു. സിനിമ വ്യവസായത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നവർക്കുള്ള ആദരസൂചകമായാണ് സംവിധായകന്മാരായ എസ് എസ് രാജമൗലിയെയും റാം ഗോപാൽ വർമ്മയെയും സിനിമയിൽ കൊണ്ടുവന്നത്. ചിത്രത്തിലെ പ്രധാന താരമായ ബുജ്ജിയുടെ ഡിസൈൻ പേറ്റൻ്റുള്ളതും വ്യാപാരമുദ്രയുള്ളതുമാണെന്നും വാഹനത്തിന് ആർടിഒ താൽക്കാലിക രജിസ്ട്രേഷൻ നമ്പറും നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.