വീണ്ടും 1000 കോടിയിലേക്ക് കുതിച്ച് പ്രഭാസ്; 'കൽക്കി 2898 എഡി' ആദ്യവാര ബോക്സ്ഓഫീസ് കളക്ഷൻ 800 കോടി

കേരളാ ബോക്സ്ഓഫീസിൽ നിന്ന് മാത്രം ചിത്രം 20 കോടിയിലധികം രൂപ നേടി കഴിഞ്ഞു

dot image

പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം 'കൽക്കി 2898 എഡി' രണ്ടാംവാരത്തിലേക്ക് കടക്കുന്നു. ആദ്യവാരത്തിൽ ആഗോളതലത്തിൽ ചിത്രം 800 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. കേരളാ ബോക്സ്ഓഫീസിൽ നിന്ന് മാത്രം ചിത്രം 20 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഇതോടെ അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രം 1000 കോടി ക്ലബിൽ ഇടം നേടുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. 2024 ജൂൺ 27നാണ് ചിത്രം റിലീസ് ചെയ്തത്.

'കൽക്കി'യിൽ മഹാഭാരത കഥ കൊണ്ടുവന്നതിനെ കുറിച്ച് നാഗ് അശ്വിൻ

ദേശീയ അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രഭാസ് ബാഹുബലിക്ക് ശേഷം മികച്ച പെർഫോമൻസ് കാഴ്ച്ചവെച്ച ചിത്രമാണ് കൽക്കി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ അമിതാഭ് ബച്ചനും കമൽഹാസനും പുറമേ ദീപിക പദുക്കോണും ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചു. കൽക്കിയിലെ വില്ലനായ കമൽഹാസന്റെ മുഴുനീള പെർഫോമൻസാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വരാനിരിക്കുന്നത് എന്ന് സിനിമയുടെ ക്ലൈമാക്സ് ഉറപ്പ് നൽക്കുന്നുണ്ട്.

dot image
To advertise here,contact us
dot image