
തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ 'ദി ഗോട്ട്'. അതിനാൽ തന്നെ സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. നേരത്തെ വിജയ്യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു.
'ലിയോക്ക് ശേഷം ദളപതി വിജയ്യുടെ അടുത്ത ചിത്രവും കേരളത്തിൽ എത്തിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. വെങ്കട് പ്രഭു സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുമെന്ന ഉറപ്പ് ഞങ്ങൾക്കുണ്ട്. അതോടൊപ്പം ഭാവിയിൽ ഇനിയും ഒരുപാട് സിനിമകളിൽ ഇവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു,' ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ശ്രീ കൃഷ്ണമൂർത്തി പറഞ്ഞു.
വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'ബോളിവുഡിനെക്കാൾ എന്തുകൊണ്ടും മികച്ചത് മോളിവുഡ്'; അനുരാഗ് കശ്യപിന്റെ പോസ്റ്റിന് പിന്നാലെ വിമർശനംകെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.