നിവിൻ പോളിയുടെ 'ഏഴ് കടൽ ഏഴ് മലൈ', യുവൻ ശങ്കറിന്റെ സംഗീതത്തിൽ അടുത്ത ഗാനം പുറത്തിറങ്ങി

അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് 'ഏഴ് കടൽ ഏഴ് മലൈ'

dot image

റാം-നിവിൻ പോളി കൂട്ടുകെട്ടിൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഏഴു കടൽ ഏഴു മലൈ'. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ' യഴീ മലൈ' അണിയറപ്രവർത്തകർ പുറത്ത് വിട്ടു. കഴിഞ്ഞ ഫെബ്രുവരിയിലാണ് 'മരുബായ് നീ' എന്ന ആദ്യ ഗാനം പുറത്ത് വിട്ടിരുന്നത്. അഞ്ചു മാസത്തിനു ശേഷമാണ് അടുത്ത ഗാനം എത്തിയിരിക്കുന്നത്. തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'മാനാടി'ന് ശേഷം വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.

ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് മോട്ടിവേഷണൽ ഗാനം പുറത്ത് വിട്ടിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് 'ഏഴ് കടൽ ഏഴ് മലൈ'.

രായൻ കുറച്ച് സീനാ...; റാപ്പുമായി റഹ്മാനും അറിവും, ധനുഷ് ചിത്രത്തിലെ പുതിയ ഗാനം

ശതാബ്ദങ്ങളായി പടർന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിൻ്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിൻ്റെയും മനോഹരമായ കഥയാണ് ഏഴ് കടൽ ഏഴ് മലൈ. പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമാണിത്.

'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. തമിഴ് നടൻ സൂരി മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക.

dot image
To advertise here,contact us
dot image