കൽക്കിയിൽ ഡിക്യുവിന് റോൾ കുറഞ്ഞതിൽ വിഷമിക്കേണ്ട; രണ്ടാം ഭാഗത്തില് വലിയ റോൾ ഉറപ്പ് നൽകി സംവിധായകൻ

കൽക്കി ആദ്യഭാഗത്തിൽ ക്യാപ്റ്റൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചിരിക്കുന്നത്

dot image

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങിയ വൻ താരനിരയുള്ള സിനിമയിൽ മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും ഭാഗമായിരുന്നു. സിനിമയിൽ പ്രഭാസിന്റെ ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ കാമിയോ വേഷത്തിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത്.

എന്നാൽ റിലീസിന് പിന്നാലെ ദുല്ഖറിന് സിനിമയിൽ റോൾ കുറവാണെന്ന് ചില ആരാധകർ നിരാശ പങ്കുവെച്ചിരുന്നു. എന്നാൽ ആ നിരാശ അവസാനിപ്പിക്കാൻ കഴിയുന്ന വാർത്തകളാണ് വരുന്നത്. കൽക്കിയുടെ രണ്ടാം ഭാഗത്തിൽ ദുൽഖറിന്റെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടാകുമെന്നാണ് സംവിധായകൻ നാഗ് അശ്വിൻ പറയുന്നത്. കൽക്കി ആദ്യ ഭാഗത്തിൽ ദുൽഖറിന്റെയും വിജയ് ദേവരകൊണ്ടയുടെയും കഥാപാത്രങ്ങളെ പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ആ കഥാപാത്രങ്ങളെ വികസിപ്പിക്കാൻ കഴിയുമെന്നാണ് നാഗ് അശ്വിൻ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

കൽക്കി ആദ്യഭാഗത്തിൽ ക്യാപ്റ്റൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചിരിക്കുന്നത്. വളരെ കുറച്ച് ദൈർഘ്യം മാത്രമുള്ള കഥാപാത്രം പ്രഭാസ് അവതരിപ്പിച്ച ഭൈരവയുടെ സംരക്ഷകനായാണ് എത്തുന്നത്. ഇതിന് പുറമെ സിനിമയുടെ കേരളത്തിലെ വിതരണക്കാരനും ദുൽഖർ തന്നെയാണ്.

സൂപ്പർ സ്റ്റാർ സെറ്റിലെത്തി; കൂലിയുടെ ചിത്രീകരണം തുടങ്ങി, സന്തോഷം പങ്കുവെച്ച് ശ്രുതി ഹാസനും

കൽക്കി 2898 എഡി ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്. കാശി, കോംപ്ലക്സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്.

dot image
To advertise here,contact us
dot image