സൈജു ശ്രീധരന്റെ സംവിധാനം, മഞ്ജു വാര്യർ പ്രധാന കഥാപാത്രം; 'ഫൂട്ടേജ്' റിലീസ് തീയതി പുറത്തുവിട്ടു

സൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ ചിത്രത്തിന് മേൽ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷ വെക്കുന്നുണ്ട്.

സൈജു ശ്രീധരന്റെ സംവിധാനം, മഞ്ജു വാര്യർ പ്രധാന കഥാപാത്രം; 'ഫൂട്ടേജ്' റിലീസ് തീയതി പുറത്തുവിട്ടു
dot image

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ഫൂട്ടേജിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസം രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നി ചിത്രങ്ങളുടെ എഡിറ്ററായ സൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ ചിത്രത്തിന് മേൽ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷ വെക്കുന്നുണ്ട്.

സിനിമയുടെ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന വിശാഖ് നായർ, ഗായത്രി അശോക് എന്നിവരുടെ ഫസ്റ്റ് ലുക്ക് ഏറെ ഏറെ ചര്ച്ചയായിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്ഡ് കോ, പെയില് ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില് ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്.

'ചില സിനിമകളോട് ഒരു സ്നേഹം തോന്നും, അത്തരമൊന്നാണ് ഇത്'; വൈകാരികമായി ലാലേട്ടൻ, എൽ 360 വീഡിയോ

കോ പ്രൊഡ്യൂസർ- രാഹുല് രാജീവ്, സൂരജ് മേനോന്, ലൈൻ പ്രൊഡ്യൂസര് - അനീഷ് സി സലിം. ഷബ്ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു, ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്-സൈജു ശ്രീധരന്, പ്രൊഡക്ഷൻ കണ്ട്രോളർ - കിഷോര് പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്, മേക്കപ്പ് - റോണക്സ് സേവ്യര്, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്ഫാന് അമീര്, വി എഫ് എക്സ് - മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്സ് കണ്ട്രോളര്- അഗ്നിവേശ്,സൗണ്ട് ഡിസൈന്-നിക്സണ് ജോര്ജ്, സൗണ്ട് മിക്സ്- ഡാന് ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്- പ്രിനിഷ് പ്രഭാകരന്, പ്രൊജക്ട് ഡിസൈന്- സന്ദീപ് നാരായണ്, ഗാനങ്ങള്- ആസ്വെകീപ്സെര്ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന് ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, പി ആർ ഒ - എ എസ് ദിനേശ്, ശബരി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us