
May 15, 2025
05:11 AM
കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. യോഗത്തിൽ ഫഹദ് ഫാസിലും നസ്രിയയും പങ്കെടുക്കാതിരുന്നതിന് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ അനൂപ് ചന്ദ്രൻ. ഫഹദ് ഫാസിൽ എറണാകുളത്തുണ്ടായിരുന്നിട്ടും അമ്മയുടെ യോഗത്തിൽ പങ്കെടുക്കാതിരുന്നതിനാണ് അനൂപ് ചന്ദ്രൻ ഫഹദിനെ വിമർശിച്ചത്.
യുവാക്കളുടെ ഭാഗത്ത് നിന്ന് കൂടുതല് സജീവമായ പങ്കാളിത്തമുണ്ടാകേണ്ടതുണ്ട്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള് ഫഹദ് ഫാസിലും നസ്രിയയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില് രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല് അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല എന്നാണ് അനൂപ് ചന്ദ്രന് പറയുന്നത്. 'ചെറുപ്പക്കാര് പൊതുവെ സെല്ഫിഷായി പോകുകയാണ്. അതില് എനിക്ക് എടുത്ത് പറയാന് സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്' എന്നും അദ്ദേഹം പറയുന്നു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് ചന്ദ്രൻ ഇക്കാര്യം പറയുന്നത്.
ഇത് കുബേരയുടെ നായികയ്ക്ക് പിറന്നാൾ സ്പെഷ്യൽ; രശ്മികയുടെ പോസ്റ്ററുമായി അണിയറപ്രവർത്തകർഅതിനിടെ സിനിമയിൽ യുവതാരങ്ങളടക്കം പ്രതിഫലം കുത്തനെ ഉയർത്തിയതിനെതിരെ നിർമ്മാതാക്കൾ അമ്മയ്ക്ക് കത്ത് നൽകിയിരിക്കുകയാണ്. പ്രമുഖ താരങ്ങളും യുവതാരങ്ങളും കൂടാതെ സാങ്കേതിക വിദഗ്ധരും പ്രതിഫലം ഉയർത്തിയിരിക്കുകയാണ്. നാല് കോടിക്ക് മുകളിലാണ് എല്ലാ മുൻനിര താരങ്ങളുടെയും പ്രതിഫലം. ഒരു മലയാള സിനിമയ്ക്ക് യുവതാരം ആവശ്യപ്പെട്ടത് അഞ്ച് കോടി രൂപയാണെന്നും നിർമാതാക്കൾ കത്തിൽ പറയുന്നുണ്ട്.