
May 15, 2025
03:47 PM
മെയ് മാസം റിലീസ് സിനിമകളാണ് മമ്മൂട്ടിയുടെ ടർബോയും ജിസ് ജോയ് സംവിധാനം ചെയ്ത തലവനും. വാണിജ്യ വിജയം നേടിയ ഇരു സിനിമകളും ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന വാർത്തകളാണ് വരുന്നത്. ടർബോ ആഗസ്റ്റ് മാസം ഡിജിറ്റൽ റിലീസ് ചെയ്യുമ്പോൾ തലവൻ ഓണം റിലീസായി സെപ്തംബറിലാകും എത്തുക. ഇരു സിനിമകളും സോണി ലിവിലൂടെ സ്ട്രീം ചെയ്യുമെന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു.
വൈശാഖ് സംവിധാനം ചെയ്ത ടർബോ മമ്മൂട്ടി കമ്പനിയുടെ അഞ്ചാം ചിത്രമാണ്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. നായകനൊത്ത പ്രതിനായകനാണ് ടർബോയിൽ. വില്ലനായുള്ള കന്നഡ താരം രാജ് ബി ഷെട്ടിയുടെ പെർഫോമൻസും മലയാളികൾ കയ്യടി നൽകി സ്വീകരിച്ചിട്ടുണ്ട്.
'60 ശതമാനമല്ല, കൽക്കി 2ന്റെ ഷൂട്ട് പൂർത്തിയായത് ഇത്ര മാത്രം'; തുറന്ന് പറഞ്ഞ് നാഗ് അശ്വിൻഅനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് തലവൻ. ഒട്ടും ഹൈപ്പിലാതെ തിയേറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷക പ്രീതി പിടിച്ചു പറ്റി വിജയിക്കുകയായിരുന്നു. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.