
തെന്നിന്ത്യൻ നായകൻ പ്രഭാസും മാരുതിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് രാജാസാബ്. സിനിമയുടെ ഫസ്റ്റ് ലുക്കിനും മറ്റ് അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ പ്രമുഖ വെബ്സൈറ്റിൽ പ്രചരിച്ച സിനിമയുടെ ലീക്ക്ഡ് പ്ലോട്ടും അതിന് സംവിധായകന്റെ പ്രതികരണവുമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
പ്രണയത്തിലാകുന്ന രണ്ടുപേരുടെ വിധിയിൽ ഒരു നെഗറ്റീവ് എനർജി മൂലം ചില മാറ്റങ്ങൾ സംഭവിക്കുന്നു', ഇതാണ് സൈറ്റിൽ പ്രചരിച്ച പ്ലോട്ട്. ഈ പ്ലോട്ട് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് സംവിധായകൻ മാരുതിയുടെ പ്രതികരണമെത്തിയത്. ഈ പ്ലോട്ട് തനിക്ക് അറിയില്ലെന്ന് പറഞ്ഞ സംവിധായകൻ മറ്റൊരു തിരക്കഥയിൽ ചിത്രം ചിത്രീകരിക്കാൻ വെബ്സൈറ്റിനോട് തമാശയായി ആവശ്യപ്പെടുകയും ചെയ്തു.
ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യൽ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാജാസാബ്. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാസാബ് എന്ന് മാരുതി നേരത്തെ വ്യക്തമാക്കിയിരുന്നു.
നാനിയുടെ പുതിയ അവതാരം; 'സൂര്യാസ് സാറ്റർഡേ' സെക്കൻഡ് ലുക്ക് പുറത്ത്റൊമാന്റിക് ഹൊറർ ഴോണറില് കഥ പറയുന്ന ചിത്രമാണിത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ നിർമ്മാണം ടി ജി വിശ്വപ്രസാദ് നിർവഹിക്കുന്നു. വിവേക് കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. തമൻ എസ് ആണ് സംഗീതസംവിധായകൻ.