പ്രഭാസ് ഭാഗ്യ താരം തന്നെ; ആദ്യ ദിനം 100 കോടി നേടിയത് അഞ്ചു ചിത്രങ്ങൾ

ബോക്സ് ഓഫീസിൽ ആദ്യ ദിനം 100കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രഭാസ് ചിത്രങ്ങളാണ്

dot image

രാജമൗലിയുടെ ബാഹുബലിയിലൂടെ തന്നെ പാൻ ഇന്ത്യൻ ലെവലിൽ ഉയർന്ന താരമാണ് പ്രഭാസ്. ഇപ്പോൾ കൽക്കിയുടെ താരത്തിന്റെ കീർത്തി ഒന്നുകൂടെ ഉയർന്നു എന്ന് പറയുന്നതിൽ തെറ്റില്ല. കൽക്കി ബോക്സ് ഓഫീസിൽ 700 കോടി കടന്നു കുതിക്കുമ്പോൾ പ്രഭാസ് നായകനായ മറ്റു ചിത്രങ്ങളുടെ കളക്ഷൻ റിപ്പോർട്ടുകളും ചർച്ചചെയ്യപ്പെടുന്നുണ്ട്. ബോക്സ് ഓഫീസിൽ ആദ്യ ദിനം 100കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രഭാസ് ചിത്രങ്ങളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.

പ്രഭാസിന്റെ അഞ്ച് സിനിമകളാണ് ആദ്യദിനം 100 കോടി കളക്ഷൻ നേടിയിരിക്കുന്നത്. ബാഹുബലി 2, കൽക്കി 2898 എഡി, സലാർ, ആദിപുരുഷ്, സഹോ എന്നിവയാണ് ആ സിനിമകൾ. സൗത്ത് ഇന്ത്യന് ബോക്സ് ഓഫീസ് ആണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ബോളിവുഡിന്റെ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനാണ് രണ്ടാം സ്ഥാനത്തുള്ളത്. രണ്ട് സിനിമകളാണ് ഷാരൂഖിന്റേതായി ആദ്യദിനം 100 കോടി കടന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പത്താനും ജവാനും ആണ് ആ സിനിമകൾ. തൊട്ട് പിന്നാലെ വിജയ്(ലിയോ), രൺബീർ കപൂർ(അനിമൽ), ജൂനിയർ എൻടിആർ(ആർആർആർ), രാം ചരൺ(ആർആർആർ), യാഷ്(കെജിഎഫ് ചാപ്റ്റർ2) എന്നീ താരങ്ങളുടെ സിനിമകളും ഉണ്ട്.

'കങ്കുവയും, പുഷ്പ 2 വും, കൂലിയും വലിയ നേട്ടങ്ങൾ കൈവരിക്കും'; സംവിധായകൻ ശങ്കർ

അതേസമയം തെലുങ്ക് സിനിമയെ പാൻ ഇന്ത്യൻ ലെവലിലും അതുക്കും മേലെയും ഉയർത്തിക്കൊണ്ട് 'കൽക്കി 2898 എ ഡി' അതിവേഗം ബോക്സ് ഓഫീസിൽ പണം വാരിക്കൂട്ടുകയാണ്. ആറുദിവസം കൊണ്ട് സിനിമ കേരളത്തിൽ നിന്ന് മാത്രം 16.07 കോടി നേടിയതായാണ് റിപ്പോർട്ട്. കേരളത്തിൽ മാത്രം 320 സ്ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ഇതിൽ 320ൽ 190ഉം ത്രീഡിയാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് വേഫെറർ ഫിലിംസാണ്.

dot image
To advertise here,contact us
dot image