
May 14, 2025
11:16 PM
രജനികാന്തിൻ്റെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായ ' ശിവാജി: ദി ബോസ് ' എന്ന ചിത്രത്തിലെ പ്രതിനായക വേഷം ചെയ്യാൻ മോഹൻലാലിനെയായായിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ താരം ഈ പ്രൊജക്ടിനോട് നോ പറയുകയായിരുന്നു. ആദിശേഷൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് സംവിധായകൻ ശങ്കർ മോഹൻലാലിനെ സമീപിച്ചിരുന്നത്. തിരക്കഥ മുഴുവൻ വിശദീകരിക്കുകയും ചെയ്തിരുന്നുവെന്ന് നടൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'കഥ വളരെ അധികം ഇഷ്ടമായി, എന്നാൽ നേരത്തെ ഒരുപാട് സിനിമകൾ കമ്മിറ്റ് ചെയ്തതിനാൽ തന്നെ ശങ്കർ സിനിമയിലെ അവസരം ഒഴിവാക്കുകയായിരുന്നു. മാത്രമല്ല ഈ സിനിമയ്ക്ക് ഡേറ്റ് ഒരുപാട് ആവശ്യമായിരുന്നു'വെന്നും നടൻ പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലുമായി തനിക്കുള്ള നല്ല ബന്ധം അങ്ങനെ തന്നെ തുടരണമെന്നാണ് ആഗ്രഹമെന്നും മോഹൻലാൽ പറഞ്ഞു.
എന്നമ്മാ കണ്ണ് സൗക്യമാ....; രജനികാന്തിനൊപ്പം അഭിനയിക്കാൻ പുതിയ ലുക്കിൽ കസറി സത്യരാജ്2007 ലാണ് രജനികാന്ത് നായകനായ സൂപ്പർ ഹിറ്റ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ശിവാജി തിയേറ്ററുകളിൽ എത്തുന്നത്. 60 കോടിയിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 160 കോടിക്ക് മുകളിലാണ് നേടിയിരുന്നത്. ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്ത സുമൻ തൽവാർ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. വർക്ക് ഫ്രണ്ടിൽ, മോഹൻലാൽ ഇപ്പോൾ പൃഥ്വിരാജ് സുകുമാരൻ്റെ ' ലൂസിഫർ 2: എമ്പുരാനിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.