
മോഹൻലാലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കൈയക്ഷരവും മലയാളികൾക്ക് സുപരിചതമാണ്. ആ കൈയക്ഷരത്തിനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ നടൻ തന്റെ കൈപ്പടയിൽ കുറിച്ച ആശംസക്കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കെ ആർ സുനിലിന്റെ പുസ്തകത്തിനാണ് മോഹൻലാൽ തന്റെ കൈപ്പടയിൽ ആശംസ കുറിച്ചത്.
'പ്രിയപ്പെട്ട സുനിൽ, ഈ പ്രപഞ്ചം അതിമനോഹരമാണ്. അത് തെളിയിക്കൂ' എന്നാണ് മോഹൻലാൽ കുറിച്ചത്. കെ ആർ സുനിൽ തന്നെയാണ് കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഒപ്പം 'പുസ്കത്തെക്കുറിച്ച് കുറിച്ച നല്ല വാക്കുകൾക്ക്, നമ്മുടെ സിനിമയുടെ ഭാഗമായി കഴിഞ്ഞ രണ്ടു മാസക്കാലം ചിലവിട്ട, പകരം വെക്കാനാവാത്തത്രയും നല്ല ഓർമ്മകൾക്ക്, സ്നേഹത്തിന്..നന്ദി ലാലേട്ടാ..' എന്ന് കെആർ സുനിൽ കുറിച്ചിട്ടുണ്ട്.
കെ ആർ സുനിലിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകർ മോഹൻലാലിന്റെ കൈയക്ഷരത്തിന്റെ ഭംഗിയെക്കുറിച്ച് കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം കെആർ സുനിലിന്റെ പുസ്തകത്തിനും നിരവധിപ്പേർ ആശംസകൾ നേർന്നിട്ടുണ്ട്.
സലാർ 2 ആഗസ്റ്റിൽ ആരംഭിക്കും; ആദ്യ ഷെഡ്യൂൾ സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ്?നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആർട്ടിസ്റ്റായ കെ ആർ സുനിൽ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുമുണ്ട്. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എൽ 360യുടെ തിരക്കഥ ഒരുക്കുന്നത് കെ ആർ സുനിലാണ്.