
കമൽഹാസനെ നായകനാക്കി സംവിധായകൻ ശങ്കർ ഒരുക്കുന്ന 'ഇന്ത്യൻ 2' വിനായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നടന്ന അഭിമുഖത്തിൽ നാഗ് അശ്വിൻ ചിത്രം 'കൽക്കി' കണ്ടെന്നും ചിത്രം ഇന്ത്യൻ സിനിമയുടെ അഭിമാനമാണെന്നും ശങ്കർ പറഞ്ഞു.
റിലീസിന് മുന്നേ തന്നെ കൽക്കി 1000 കോടി കടക്കുമെന്ന് പ്രവചിച്ചിരുന്നുവെന്നും ആ നാഴിക കല്ലിലേക്ക് ചിത്രം കുതിക്കുകയാണെന്നും ശങ്കർ പറഞ്ഞു. വരാനിരിക്കുന്ന 'കങ്കുവ', 'പുഷ്പ 2', 'കൂലി' എന്നീ ചിത്രങ്ങളും ഈ വലിയ നേട്ടം കൈവരിക്കുകയും ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാകുകയും ചെയ്യുമെന്നും ശങ്കർ പറഞ്ഞു.
ഗാന്ധിമതി ബാലൻ കലാമൂല്യത്തെ കരുതിയ നിർമ്മാതാവ്; ബി ഉണ്ണികൃഷ്ണൻഈ മാസം 12നാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്. ഈ വർഷം അവസാനം ഇന്ത്യൻ 3 എത്തുമെന്നാണ് സൂചന. 1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.