കൽക്കിയുടെ കുതിപ്പ് അതിവേഗം; ആറുദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയത് വമ്പൻ കളക്ഷൻ

കേരളത്തിൽ മാത്രം 320 സ്ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്

dot image

തെലുങ്ക് സിനിമയെ പാൻ ഇന്ത്യൻ ലെവലിലും അതുക്കും മേലെയും ഉയർത്തിക്കൊണ്ട് 'കൽക്കി 2898 എ ഡി' അതിവേഗം ബോക്സ് ഓഫീസിൽ പണം വാരിക്കൂട്ടുകയാണ്. എല്ലാ ഭാഷകളിലും എല്ലാ മേഖലയിൽ നിന്നും മികച്ച കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. ആറുദിവസം കൊണ്ട് സിനിമ കേരളത്തിൽ നിന്ന് മാത്രം 16.07 കോടി നേടിയതായാണ് റിപ്പോർട്ട്.

ആഗോളതലത്തിൽ സിനിമയുടെ കളക്ഷൻ 700 കോടി കടന്നു കഴിഞ്ഞു. കേരളത്തിൽ മാത്രം 320 സ്ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ഇതിൽ 320ൽ 190ഉം ത്രീഡിയാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് വേഫെറർ ഫിലിംസാണ്.

ദേശീയ അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രഭാസ് ബാഹുബലിക്ക് ശേഷം മികച്ച പെർഫോമൻസ് കാഴ്ച്ചവെച്ച ചിത്രമാണ് കൽക്കി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ അമിതാഭ് ബച്ചനും കമൽഹാസനും പുറമേ ദീപിക പദുക്കോണും ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചു. കൽക്കിയിലെ വില്ലനായ കമൽഹാസന്റെ മുഴുനീള പെർഫോമൻസാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വരാനിരിക്കുന്നത് എന്ന് സിനിമയുടെ ക്ലൈമാക്സ് ഉറപ്പ് നൽക്കുന്നുണ്ട്.

1000 കോടി കളക്ഷൻ കൊണ്ട് അവസാനിക്കുന്നില്ല; ജവാൻ ജപ്പാനിൽ റിലീസിന് ഒരുങ്ങുന്നു

ഇതിഹാസ കാവ്യമായ മഹാഭാരത്തിലെ മഹാഭരത യുദ്ധവും വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ കാലഘട്ടവും ബന്ധപ്പെടുത്തി 2898-ാം വർഷം നടക്കുന്ന കഥയാണ് കൽക്കിയുടേത്. ചിത്രത്തിലെ വിഷ്വൽ എഫക്ട്സും മറ്റ് സാങ്കേതികതയുമാണ് കൽക്കിയെ ഹോളിവുഡ് ലവലിലേക്ക് എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രൊഡക്ഷനിൽ നിന്ന് ഇങ്ങനെയൊരു ചിത്രം നിർമ്മിക്കുക എന്നതും അഭിനന്ദനാർഹമാണ്.

dot image
To advertise here,contact us
dot image