കാത്തിരിക്കാൻ വയ്യ, കൽക്കിയുടെ രണ്ടാം ഭാഗം എന്നെത്തും ?

റിലീസ് ചെയ്ത് ഒരാഴ്ച പൂർത്തിയാക്കും മുന്നേ 500 കോടി കടന്നിരിക്കുകയാണ് കളക്ഷൻ

dot image

'കൽക്കി 2898 എഡി' കണ്ടവരെല്ലാം ഒറ്റ സ്വരത്തിൽ പറഞ്ഞു ചിത്രം ബ്രഹ്മാണ്ഡം എന്ന വാക്കിനോട് നൂറു ശതമാനം നീതിപുലർത്തുന്നുണ്ടെന്ന്. ബോക്സ് ഓഫീസ് കളക്ഷൻ ഗ്രാഫിനെ പോലും അമ്പരപ്പിച്ചുകൊണ്ടുള്ള കുതിപ്പാണ് നാഗ് അശ്വിന്റെ 'കൽക്കി' നടത്തുന്നത്. റിലീസ് ചെയ്ത് ഒരാഴ്ച പൂർത്തിയാക്കും മുന്നേ 500 കോടി കടന്നിരിക്കുകയാണ് കളക്ഷൻ. അണുവിട പിഴച്ചിരുന്നേൽ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു പോയേക്കാവുന്ന ഒരു വിഷയത്തെ സൂക്ഷമായി കൈകാര്യം ചെയ്ത് വിജയിപ്പിച്ച നാഗ് അശ്വിന് ലോകമെമ്പാടും പ്രശംസകൾ വന്നു നിറയുകയാണ്. ആരാധകരെ ആകാംഷയുടെ കൊടുമുടിയിൽ എത്തിച്ചാണ് ആദ്യ ഭാഗം അവസാനിച്ചത്. ഇനി അറിയേണ്ടത് അടുത്ത ഭാഗം എന്നെത്തുമെന്നാണ്.

അറുപതു ശതമാനത്തോളം നേരത്തെ തന്നെ കൽക്കിയുടെ രണ്ടാം ഭാഗം പൂർത്തിയായിട്ടുണ്ടെന്ന് സംവിധായകൻ തന്നെ അറിയിച്ചിരുന്നു. ചിത്രം 2027 ൽ എത്തുമെന്നാണ് സൂചന. അതായത് മൂന്ന് വർഷത്തോളം ചിത്രത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് സാരം. രണ്ടാം ഭാഗം പൂർണമായും കമൽ ഹാസന്റെ യാസ്ക്കിൻ എന്ന കഥാപാത്രം കൊണ്ടുപോകുമെന്ന കാര്യത്തിൽ സംശയമില്ല. ആദ്യ ഭാഗത്തിലെ മിനിറ്റുകൾ മിന്നി മറയുന്ന കമൽഹാസൻ കഥാപാത്രം തിയേറ്ററുകളെ ഇളകി മറിച്ചിരുന്നു.

ചരിത്രപരമായ നേട്ടങ്ങൾ സ്വന്തമാക്കിയ തെലുങ്ക് സിനിമകളുടെ പട്ടികയിൽ കൽക്കി ഇനി പ്രധാന സ്ഥാനം വഹിക്കും എന്നതിൽ സംശയമില്ല. സിനിമയിൽ പ്രധാന പങ്കുവഹിച്ച എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആഗോളതലത്തിൽ മികച്ച പ്രതികരണമാണ് കൽക്കിയ്ക്ക് ലഭിക്കുന്നത്. മഹാഭാരത കഥയിലെ പ്രധാന ഏടും കൽക്കി അവതരിക്കുന്നു. 2898-ാം വർഷത്തെ ബന്ധിപ്പിച്ചുകൊണ്ട് ഒരുക്കിയ ചിത്രത്തിൽ സാങ്കേതിക മികവും എടുത്തു പറയേണ്ടത്. പ്രഭാസിന്റെ മുഴുനീള പെർഫോമൻസ് കൂടാതെ അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ എന്നിവരും ചിത്രത്തിലെ നാഴികക്കല്ലുകളാണ്.

ഭീകരം ഭൈരവൻ; കൽക്കി 500 കോടിയും കടന്ന് കുതിക്കുന്നു, എവിടെച്ചെന്ന് അവസാനിക്കും ഈ യുദ്ധം

കേരളത്തിലെ 285 സ്ക്രീനുകളിലാണ് കൽക്കി റിലീസ് ചെയ്തത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സിനിട്രാക്കിൻറെ കണക്ക് പ്രകാരം ചിത്രം റിലീസ് ദിനത്തിൽ കേരളത്തിൽ നിന്ന് നേടിയിരിക്കുന്നത് 2.85 കോടിയാണ്. ചിത്രം ഏറ്റവുമധികം കളക്റ്റ് ചെയ്തിരിക്കുന്നത് തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്നാണ്, സിനിട്രാക്കിന്റെ കണക്ക് പ്രകാരം 85.5 കോടിയാണ് തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് ആദ്യ രണ്ട് ദിനങ്ങളിൽ ചിത്രം നേടിയത്.

കർണാടകത്തിൽ നിന്ന് 15.5 കോടിയും തമിഴ്നാട്ടിൽ നിന്ന് 8.75 കോടിയും ആദ്യ രണ്ട് ദിനങ്ങളിൽ നിന്ന് ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്ന് 49.6 കോടിയും ചിത്രം നേടി. കൽക്കി ആദ്യദിനം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 191.5 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ ഇന്ത്യൻ സിനിമയിലെ മൂന്നാമത്തെ വലിയ ഓപ്പണർ ആയിരിക്കുകയാണ് ചിത്രം. 223 കോടി നേടിയ ആർആർആറും 217 കോടി നേടിയ ബാഹുബലി രണ്ടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഏതൊക്കെ റെക്കോർഡുകൾ കൽക്കി നേടുമെന്ന് കണ്ടറിയുക തന്നെ വേണം.

dot image
To advertise here,contact us
dot image