ബുജിയുടെ വേഗതയിൽ ഭൈരവ കുതിക്കുന്നു; മൂന്ന് ദിവസത്തിൽ 400 കോടി മറികടന്ന് 'കൽക്കി 2898 എ ഡി'

ചിത്രത്തിന്റെ നിർമ്മാതാക്കളായ വൈജയന്തി മൂവീസാണ് കളക്ഷൻ വിവരം ഔദ്യോഗികമായി അറിയിച്ചത്

dot image

ഹൈദരാബാദ്: ബോക്സ് ഓഫീസ് കളക്ഷൻ ഗ്രാഫിനെ പോലും അമ്പരപ്പിച്ചുകൊണ്ടുള്ള കുതിപ്പാണ് നാഗ് അശ്വിന്റെ ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എ ഡി' നടത്തുന്നത്. സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസം പിന്നിടുമ്പോൾ അമ്പത് കോടിയും 100 കോടിയും 200ഉം 300ഉം കോടി പിന്നിട്ട കൽക്കി 400 കോടിയും മറികടന്നു. കൽക്കി 2898 എ ഡി ആഗോളതലത്തിൽ 415 കോടി സ്വന്തമാക്കിയതായി ചിത്രത്തിന്റെ നിർമ്മാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

ചരിത്രപരമായ നേട്ടങ്ങൾ സ്വന്തമാക്കിയ തെലുങ്ക് സിനിമകളുടെ പട്ടികയിൽ കൽക്കി ഇനി പ്രധാന സ്ഥാനം വഹിക്കും എന്നതിൽ സംശയമില്ല. സിനിമയിൽ പ്രധാന പങ്കുവഹിച്ച എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആഗോളതലത്തിൽ മികച്ച പ്രതികരണമാണ് കൽക്കിയ്ക്ക് ലഭിക്കുന്നത്. മഹാഭാരത കഥയിലെ പ്രധാന ഏടും കൽക്കി അവതരിക്കുന്നു. 2898-ാം വർഷത്തെ ബന്ധിപ്പിച്ചുകൊണ്ട് ഒരുക്കിയ ചിത്രത്തിൽ സാങ്കേതിക മികവും എടുത്തു പറയേണ്ടത്. പ്രഭാസിന്റെ മുഴുനീള പെർഫോമൻസ് കൂടാതെ അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ എന്നിവരും ചിത്രത്തിലെ നാഴികക്കല്ലുകളാണ്.

ഇതര ഭാഷ ചിത്രങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികൾ കൽക്കിയെയും സ്വീകരിച്ചു എന്നത് കേരളത്തിലെ കളക്ഷനിൽ നിന്ന് വ്യക്തമാണ്. ദുൽഖർ സൽമാൻറെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ചിത്രത്തിൽ ദുൽഖർ ക്യാപ്റ്റനായി എത്തുന്നുണ്ട്.

ദുൽഖറിന് പുറമേ ശോഭന, അന്ന ബെൻ എന്നിവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കേരളത്തിലെ 285 സ്ക്രീനുകളിലാണ് കൽക്കി റിലീസ് ചെയ്തത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സിനിട്രാക്കിൻറെ കണക്ക് പ്രകാരം ചിത്രം റിലീസ് ദിനത്തിൽ കേരളത്തിൽ നിന്ന് നേടിയിരിക്കുന്നത് 2.85 കോടിയാണ്. രണ്ടാം ദിവസം 2.75 കോടിയും. അതായത് ആദ്യ രണ്ട് ദിനങ്ങളിൽ നിന്ന് ചിത്രത്തിൻറെ കേരളത്തിൽ നിന്നുള്ള കളക്ഷൻ 5.6 കോടിയാണ്.

ചിത്രം ഏറ്റവുമധികം കളക്റ്റ് ചെയ്തിരിക്കുന്നത് തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്നാണ്, സിനിട്രാക്കിന്റെ കണക്ക് പ്രകാരം 85.5 കോടിയാണ് തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് ആദ്യ രണ്ട് ദിനങ്ങളിൽ ചിത്രം നേടിയിരിക്കുന്നത്. കർണാടകത്തിൽ നിന്ന് 15.5 കോടിയും തമിഴ്നാട്ടിൽ നിന്ന് 8.75 കോടിയും ആദ്യ രണ്ട് ദിനങ്ങളിൽ നിന്ന് ചിത്രം നേടിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്ന് 49.6 കോടിയും. അതേസമയം നിർമ്മാതാക്കൾ പുറത്തുവിട്ട കണക്ക് പ്രകാരം ആദ്യ രണ്ട് ദിനങ്ങളിൽ നിന്ന് ചിത്രം നേടിയിരിക്കുന്ന ആഗോള കളക്ഷൻ 298.5 കോടിയാണ്.

കൽക്കി ആദ്യദിനം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 191.5 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ ഇന്ത്യൻ സിനിമയിലെ മൂന്നാമത്തെ വലിയ ഓപ്പണർ ആയിരിക്കുകയാണ് ചിത്രം. 223 കോടി നേടിയ ആർആർആറും 217 കോടി നേടിയ ബാഹുബലി രണ്ടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

'ഒരു നിമിഷം പോലും ആലോചിക്കാതെ യെസ് പറഞ്ഞു'; കൽക്കിയിലെ കഥാപാത്രത്തെക്കുറിച്ച് മൃണാൾ താക്കൂർ
dot image
To advertise here,contact us
dot image