
കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ വാർഷിക യോഗത്തിൽ വിഷമം പങ്കുവെച്ച് മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു. സമൂഹ മാധ്യമങ്ങളിൽ തന്നെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചു. തന്നെ ബലിയാടാക്കിയിട്ടും ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു. ആരിൽ നിന്നും സഹായം കിട്ടിയില്ല. നിയുക്ത ഭരണ സമിതിക്ക് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടാവരുത് എന്ന് അദ്ദേഹം പറഞ്ഞു.
ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ 'പെയ്ഡ് സെക്രട്ടറി' ആണെന്ന് ചിലർ പ്രചരിപ്പിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ഇടവേള ബാബു പറഞ്ഞു. ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.
ഇടവേള ബാബുവിന് പകരക്കാരനായി സിദ്ദിഖ്; അമ്മയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടുകാൽനൂറ്റാണ്ടായി വിവിധ സ്ഥാനങ്ങളിലായി അമ്മയെ നയിച്ച വ്യക്തിയാണ് ഇടവേള ബാബു. നിരവധി കമ്മിറ്റികൾ ഉണ്ടെങ്കിലും സംഘടനാഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്നത് മൂലമാണ് അദ്ദേഹം സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. നേരത്തെയും അദ്ദേഹം സ്ഥാനമൊഴിയാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയുടെ നിർബന്ധത്തെ തുടർന്ന് അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. 24 വർഷം അമ്മയുടെ സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സംഘടനയെ നയിച്ചതിന് ഇടവേള ബാബുവിനെ പൊതുയോഗത്തിൽ വെച്ച് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ആദരിച്ചിരുന്നു.