'ആഗോളനിലവാരത്തോട് കിടപിടിക്കുന്ന ഇന്ത്യൻ സിനിമ'; കൽക്കിയെ പ്രശംസിച്ച് അല്ലു

അല്ലു അര്ജുനും കല്ക്കിയെ പ്രകീര്ത്തിച്ചുകൊണ്ട് സമൂഹമാധ്യമത്തില് അഭിപ്രായം അറിയിച്ചിരിക്കുന്നു

dot image

ഇന്ത്യന് സിനിമയില് പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് പ്രഭാസ് നായകനായ വൈജയന്തി മൂവീസിന്റെ നാഗ് അശ്വിന് ചിത്രം കല്ക്കി 2898 എ ഡി. പ്രേക്ഷകരും സിനിമാപ്രവര്ത്തകരും നിരൂപകരും ഒരേപോലെ ചിത്രത്തെ പ്രശംസിക്കുകയാണ്. ഇപ്പോഴിതാ തെലുങ്ക് സൂപ്പർതാരം അല്ലു അര്ജുനും കല്ക്കിയെ പ്രകീര്ത്തിച്ചുകൊണ്ട് സമൂഹമാധ്യമത്തില് അഭിപ്രായം അറിയിച്ചിരിക്കുകയാണ്.

അതിഗംഭീര ദൃശ്യവിസ്മയമാണ് കല്ക്കി എന്നു പറഞ്ഞ താരം ചിത്രത്തിലെ താരങ്ങളായ പ്രഭാസ്, അമിതാഭ് ബച്ചന്, കമല് ഹാസന്, ദീപിക പദുക്കോണ്, ദിഷ പഠാനി എന്നിവരെയും, അണിയറപ്രവര്ത്തകരെയും, നിര്മ്മാതാക്കളെയും സംവിധായകനെയും പ്രശംസിച്ചു. ആഗോളനിലവാരങ്ങളോട് കിടപിടിക്കാൻ കഴിയുന്ന ചിത്രമാണ് കൽക്കി എന്നും അല്ലു അർജുൻ അഭിപ്രായപ്പെട്ടു.

അതേസമയം ജൂൺ 27ന് തിയേറ്റർ റിലീസ് ചെയ്ത കൽക്കി 2898 എഡി രണ്ടാം ദിനം കഴിഞ്ഞപ്പോള് ആകെ 298.5 കോടിയാണ് സ്വന്തമാക്കിയത്. ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ശോഭന, അന്ന ബെൻ, പശുപതി തുടങ്ങിയവരും സിനിമയിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

'ഇത് എന്റെ ഡയറക്ടറുടെ സിനിമയാണ്, എങ്ങനെ വരാതിരിക്കും'; നയൻതാര

കൽക്കി 2898 എഡി ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്. കാശി, കോംപ്ലക്സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്.

dot image
To advertise here,contact us
dot image